Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്​: 24 മണിക്കൂർ...

കോവിഡ്​: 24 മണിക്കൂർ തികയാതെ നഗരസഭകളിലെ ആരോഗ്യവിഭാഗവും

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് -19 പ്രതിരോധപ്രവർത്തനത്തിനൊപ്പം മഴക്കാലപൂർവ ശുചീകരണം കൂടി വന്നതോടെ 24 മണിക്കൂർ പോരെന്ന സ്ഥിതിവിശേഷത്തിൽ സംസ്ഥാനത്തെ നഗരസഭകളിലെ ആരോഗ്യവിഭാഗം ജീവനക്കാർ. പരാതിയും പരിഭവവും ഇല്ലാതെ ഉറങ്ങാനായി മാത്രം രാത്രി വീടുകളിലേക്ക് പോകുന്ന ഇവരാണ് തദ്ദേശസ്ഥാപനങ്ങളുടെ പ്രതിേരാധപ്രവർത്തനത്തിൻെറ നെട്ടല്ലായി മാറുന്നത്. കോവിഡ് ഐസൊലേഷൻ വാർഡുകൾ, മറ്റ് കേന്ദ്രങ്ങൾ എന്നിവയുടെ ശുചീകരണം നഗരസഭകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ശുചീകരണതൊഴിലാളികൾ എന്നിവരുടെ ഉത്തരവാദിത്തമാണ്. നഗരസഭയിലെ കാൾ സൻെറർ ഡ്യൂട്ടി മുതൽ പൊതുവിടങ്ങളിലെ അണുനശീകരണവും കൂടാതെയുണ്ട്. ഐെസാലേഷനിൽ കഴിയുന്നവരുടെ നിരീക്ഷണവും അവർക്കാവശ്യമായ സാധനങ്ങൾ വാങ്ങി വീടുകളിൽ എത്തിക്കുകയും വേണം. നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യമായ കൗൺസലിങ്, സമൂഹഅടുക്കളയുടെ പ്രവർത്തനം, ആവശ്യമായ സാധനങ്ങൾ വാങ്ങി ഭക്ഷണം തയാറാക്കി വീടുകളിൽ എത്തിക്കുക, വിവരശേഖരണം, റിപ്പോർട്ട് തയാറാക്കുക എന്നിവയും ഇവരുെട ജോലിയാണ്. മഴക്കാലപൂർവ ശുചീകരണത്തിൻെറ ഭാഗമായി ഒാടകൾ വൃത്തിയാക്കൽ, വാർഡ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ എന്നിവയുമുണ്ട്. ഇതിനുപുറമേ ആശാവർക്കർമാരും പ്രതിരോധപ്രവർത്തനരംഗത്തുണ്ട്. നിരീക്ഷണത്തിലായവരുടെ വീടുകൾ സന്ദർശിക്കുക, അവർ പുറത്തിറങ്ങാതെ ശ്രദ്ധിക്കുക, മറ്റുള്ളവരുമായി ഇടപെടുന്നത് തടയുക എന്നിവയിൽ സജീവമായ ഇടപെടലാണ് ഇവർ നടത്തുന്നത്. മഴക്കാലം ആയതോടെ െഡങ്കിപ്പനി അടക്കം പകർച്ചപ്പനികൾ ഉണ്ടാവുന്നത് റിപ്പോർട്ട് ചെേയ്യണ്ടതും ഇവരുടെ ചുമതലയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story