Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടിക്കറ്റ് മെഷീനൊപ്പം...

ടിക്കറ്റ് മെഷീനൊപ്പം സാനിറ്റൈസർ: സവിശേഷതകളുമായി 'സെക്ര​േട്ടറിയറ്റ്​ ബസുകൾ' ഒാടിത്തുടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: ടിക്കറ്റ് മെഷീനും കാഷ് ബാഗിനുമൊപ്പം കണ്ടക്ടരുടെ കൈയിൽ സാനിറ്റൈസർ, സീറ്റുണ്ടെങ്കിൽ മാത്രം പ്രവേശനം, മാത്രമല്ല ഫാസ്റ്റിൻെറ ഇരട്ടി നിരക്കും. സെക്രേട്ടറിയറ്റ് ജീവനക്കാർക്കായി ആരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ സ്പെഷൽ സർവിസുകളിൽ സവിശേഷതകൾ ഏറെയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സെക്രേട്ടറിയറ്റിലേക്ക് ബസുകൾ ഏർപ്പെടുത്തിയിരുന്നെങ്കിലും തിങ്കളാഴ്ച രാവിലെ 8.30ന് ആര്യനാട് ഡിപ്പോയില്‍നിന്നാണ് ആദ്യബസ് യാത്ര തുടങ്ങിയത്. ലോക്ഡൗണിനുശേഷം ടിക്കറ്റ് നല്‍കിയുള്ള കെ.എസ്.ആർ.ടി.സിയുടെ ആദ്യയാത്രയെന്ന സവിശേഷതയും ഇൗ സർവിസിന് സ്വന്തം. ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കുവേണ്ടി പ്രത്യേക ബസുകള്‍ ഓടിക്കുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പിൽനിന്ന് ട്രിപ്പ് കണക്കാക്കി വാടക വാങ്ങുകയാണ് ചെയ്യുന്നത്. കോവിഡ് പ്രോേട്ടാക്കോൾ അനുസരിച്ച് രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാളും മൂന്നുപേരുടെ സീറ്റിൽ രണ്ടുപേർക്കും മാത്രമാണ് യാത്ര അനുവദിച്ചത്. ഇടയ്ക്ക് സ്റ്റോപ്പൊന്നുമില്ല. യാത്ര തുടങ്ങിയാൽ പിന്നെ ബസ് നിർത്തുന്നത് സെക്രേട്ടറിയറ്റിന് മുന്നിൽ. കാട്ടാക്കട, പൂവാർ, ആര്യനാട്, കിളിമാനൂർ, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, വിഴിഞ്ഞം, നെടുമങ്ങാട് എന്നിവിടങ്ങളിൽനിന്ന് സെക്രേട്ടറിയറ്റിലേക്കും തിരിച്ചുമാണ് സർവിസ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യദിനത്തില്‍ യാത്രക്കാര്‍ കുറവായിരുന്നു. െഎ.ഡി കാർഡുകൾ പരിശോധിച്ചാണ് യാത്രക്കാരെ പ്രവേശിപ്പിച്ചത്. പ്രവേശിച്ചയുടൻ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. ബസിൽ സാനിറ്റൈസർ സൂക്ഷിക്കേണ്ട ചുമതല കണ്ടക്ടർക്കാണ്. ജീവനക്കാരും യാത്രക്കാരുമടക്കം എല്ലാവർക്കും മാസ്ക്കും നിർബന്ധം. ടിക്കറ്റ് മെഷീനുകളും ക്രമീകരിച്ചിരുന്നു. രാവിലെ പത്തോടെ ബസുകളെല്ലാം സെക്രേട്ടറിയറ്റിന് മുന്നിലെത്തി. യാത്രക്കാരെ ഇറക്കിയശേഷം വികാസ്ഭവന്‍ ഡിപ്പോയിലേക്ക്. അണുനാശിനി തളിച്ച് ബസുകള്‍ വൃത്തിയാക്കിയശേഷം വൈകീട്ട് അഞ്ചോടെ വീണ്ടും സെക്രേട്ടറിയറ്റിന് പിന്നിലെത്തി. മടക്കയാത്രയില്‍ യാത്രക്കാര്‍ക്ക് ആവശ്യമുള്ള അംഗീകൃത സ്‌റ്റോപ്പുകളില്‍ ഇറങ്ങാമെന്ന് നേരത്തേതന്നെ അറിയിച്ചിരുന്നു. ആദ്യദിനത്തിലെ കളക്ഷനും യാത്രക്കാരും നെയ്യാറ്റിൻകര -സെക്രേട്ടറിയറ്റ്: 1466 രൂപ (യാത്രക്കാർ: 24) ആറ്റിങ്ങൽ-സെക്രേട്ടറിയറ്റ്: 1512 രൂപ (യാത്രക്കാർ: 21) പൂവാർ-സെക്രേട്ടറിയറ്റ്: 1758 രൂപ (യാത്രക്കാർ: 29) കാട്ടാക്കട-സെക്രേട്ടറിയറ്റ്: 830 രൂപ (യാത്രക്കാർ: 17) നെടുമങ്ങാട്-സെക്രേട്ടറിയറ്റ്: 707 രൂപ (യാത്രക്കാർ: 15) കിളിമാനൂർ-സെക്രേട്ടറിയറ്റ്: 1388 രൂപ (യാത്രക്കാർ: 21) ആര്യനാട്-സെക്രേട്ടറിയറ്റ്: 264 രൂപ (യാത്രക്കാർ: 04) വിഴിഞ്ഞം -സെക്രേട്ടറിയറ്റ്: 469 രൂപ (യാത്രക്കാർ: 10) ആര്യനാട് -സെക്രേട്ടറിയറ്റ്: 527 രൂപ (യാത്രക്കാർ: 10)
Show Full Article
TAGS:LOCAL NEWS 
Next Story