Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്​: സ്വാബുകളും...

കോവിഡ്​: സ്വാബുകളും ദ്രവമാധ്യമവും വികസിപ്പിച്ച്​ ശ്രീചിത്ര

text_fields
bookmark_border
തിരുവനന്തപുരം: കൊവിഡ് പരിശോധനക്ക് സ്രവം ശേഖരിക്കുന്നതിനുള്ള രണ്ടുതരം സ്വാബുകളും സ്രവം സൂക്ഷിക്കുന്നതിനുള്ള ദ്രവമാധ്യമവും (വൈറൽ ട്രാൻസ്പോർട്ട് മീഡിയവും) ശ്രീചിത്ര വികസിപ്പിച്ചു. ചിത്ര എംബെഡ് േഫ്ലാക്ക്ഡ് നൈലോണ്‍ സ്വാബ്, ചിത്ര എന്‍മെഷ് പോളിമെറിക് ഫോം ടിപ്ഡ് ലിൻറ് ഫ്രീ സ്വാബ് എന്നിവയാണ് വികസിപ്പിച്ചെടുത്തത്. വഴങ്ങുന്ന പ്ലാസ്റ്റിക് പിടിയോട് കൂടിയ ഇവ രണ്ടും സ്രവം ശേഖരിക്കുന്നതിനും ശേഖരിച്ച സ്രവം ദ്രവമാധ്യമത്തിലേക്ക് മാറ്റുന്നതിനും അനുയോജ്യമാണെന്ന് ശ്രീചിത്ര അധികൃതർ വ്യക്തമാക്കുന്നു. ഈ സ്വാബുകള്‍ ഉപയോഗിച്ച് ശേഖരിക്കുന്ന സ്രവം ദ്രവമാധ്യമത്തില്‍ സൂക്ഷിക്കുന്നതിലൂടെ വൈറസിൻെറ ആർ.എൻ.എ വീണ്ടെടുക്കാനും കഴിയും. സ്വാബുകളുടെ സവിശേഷമായ രൂപകല്‍പന സ്രവശേഖരണം എളുപ്പത്തിലാക്കും. രോഗികള്‍ക്ക് ഉണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും. സ്രവം ദ്രവമാധ്യമത്തിലേക്ക് മാറ്റി ലാബിലേക്ക് അയക്കുന്ന സമയത്ത് ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ബ്രേക്ക്‌പോയൻറ് സഹായിക്കുമെന്നും അധികൃതർ പറയുന്നു. ശ്രീചിത്രയുടെ ബയോടെക്‌നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞരായ ഡോ. മായാ നന്ദകുമാര്‍, ഡോ. ലിന്‍ഡ, ഡോ. ഷൈനി എന്നിവരടങ്ങിയ സംഘമാണ് സ്വാബുകളും ദ്രവമാധ്യമവും വികസിപ്പിച്ചത്. സംസ്ഥാനത്ത് സ്രവപരിശോധനക്കാവശ്യമായ ദ്രവമാധ്യമം പബ്ലിക് ഹെൽത്ത് ലാബിൽ ഉൽപാദിപ്പിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story