പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിലെത്തിക്കാന്‍ ശ്രമിച്ച ഗുണ്ടാസംഘം മാതാവിനെ ആക്രമിച്ച് സ്വർണം കവർന്നു
text_fieldsനെടുമങ്ങാട്: പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പെണ്വാണിഭസംഘത്തിലെത്തിക്കാന് നടത്ത ിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആറംഗസംഘം വലിയമല സ്റ്റേഷന്പരിധിയിലെത്തി പെണ്‍കുട്ടിയുടെ മാതാവിനെ ആക്രമിച്ച് സ്വർണം തട്ടിയെടുത്തു. പൊലീസ് എത്തിയപ്പോഴേക്കും രണ്ട് കാറുകളിലായി വന്ന ആറംഗസംഘം കടന്നു. ഇവരെ പിന്തുടരുന്നതിനിടെ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുതിയന്കാവിനു സമീപംെവച്ച് അപകടത്തില്‍പെട്ടു. ഈ കാറില്‍നിന്ന് രണ്ട് പ്രതികളെ പൊലീസ് പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഘത്തിലെ രണ്ടുപേരെ കൂടി പൊലീസ് പിടികൂടി. നരുവാമൂട് പനവിളാകം കെ.ഡി.ഹൗസ് എ. നിഖില്‍(30), ശാസ്തവട്ടം കുന്നുവിളവീട് നിഷകുമാരി (33), കുടപ്പനക്കുന്ന് ഇരപ്പുകുഴി ഇ.ആര്.എ 42ൽ ശാന്തി (37), നരുവാമൂട് ഒലിപ്പുനട ഗീതാഭവനിൽ വി. വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിലെ സൂത്രധാരനും മുഖ്യപ്രതിയുമായ നവീന്‍, സഹായി അദര്‍ശ് എന്നിവര്‍ക്കുവേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചതായി വലിയമല സി.ഐ രഞ്ജിത്ത്കുമാര്‍ പറഞ്ഞു.ആറംഗസംഘം രണ്ടു വണ്ടികളിലായിട്ടാണ് പനയ്ക്കോട് ചന്തക്ക് സമീപത്തെത്തി വീട്ടമ്മയെ ആക്രമിച്ചത്. വിവരമറിഞ്ഞ് വലിയമല പൊലീസും സ്ഥലത്തെത്തി. പൊലീസിെൻറ വരവറിഞ്ഞ് സംഘം രണ്ടുകാറുകളിലായി രക്ഷപ്പെട്ടു. പൊലീസ് പിന്തുടരുന്ന വിവരമറിഞ്ഞ് അമിതവേഗത്തില്‍ പോയ കാറുകളിലൊന്ന് അപകടത്തില്‍പെട്ടു. ഈ കാറില്‍ നിന്നാണ് ഒന്നാംപ്രതി നവീന്‍ ഓടിരക്ഷപ്പെട്ടത്. സംഭവത്തില്‍ ഒന്നാം പ്രതി നവീന്‍, നാലാംപ്രതി ആദര്‍ശ് എന്നിവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. നവീന്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 18 ക്രിമിനല്‍കേസുകളിലും ശാന്തി, നിഖില്‍, ആദര്‍ശ് എന്നിവര്‍ ഒരു ഡസനിലധികം കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറയുന്നു. എസ്.ഐ ബാബു, എ.എസ്.ഐ ഷഫീര്ലബ്ബ, സി.പി.ഒമാരായ അനൂപ്, ഷിജുലാല്‍, അഭിജിത്ത്, രാംകുമാര്‍, അഖില്‍കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.