വിമാനത്താവളത്തില്‍ 18 ലക്ഷത്തി​െൻറ സ്വര്‍ണം പിടികൂടി

  • രണ്ട്​ യാത്രക്കാരിൽനിന്നാണ്​ സ്വർണം പിടിച്ചെടുത്തത്

11:43 AM
06/12/2019
വിമാനത്താവളത്തില്‍ എയര്‍കസ്​റ്റംസ് അധികൃതര്‍ പിടികൂടിയ സ്വര്‍ണം

ശം​ഖും​മു​ഖം: വി​ദേ​ശ​ത്തു​നി​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 18 ല​ക്ഷം വി​ല​വ​രു​ന്ന സ്വ​ര്‍ണം തി​രു​വ​ന​ന്ത​പു​രം വി​മ​നാ​ത്താ​വ​ള​ത്തി​ല്‍ എ​യ​ർ ക​സ്​​റ്റം​സ് പി​ടി​കൂ​ടി. ക​ന്യാ​കു​മാ​രി തി​രു​വി​താം​കോ​ട് സ്വ​ദേ​ശി അ​ബ്​​ദു​ൽ ഖാ​ദ​ര്‍, വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ആ​സി​ഫ് എ​ന്നി​വ​രി​ല്‍നി​ന്നാ​ണ് സ്വ​ര്‍ണം പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഷാ​ര്‍ജ​യി​ല്‍നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ എ​യ​ര്‍ഇ​ന്ത്യ എ​ക്സ്​​പ്ര​സി​​െൻറ എ.​ഐ 968ാം ന​മ്പ​ര്‍ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന അ​ബ്​​ദു​ൽ ഖാ​ദ​റി​ൽ​നി​ന്നാ​ണ്​ 350 ഗ്രാം ​സ്വ​ര്‍ണം പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് സ്വ​ര്‍ണ ബി​സ്ക​റ്റു​ക​ളാ​ക്കി ക​റു​ത്ത സെ​ലോ​ടോ​പ്പി​ല്‍ പൊ​തി​ഞ്ഞ് പാ​ൻ​റി​​െൻറ പോ​ക്ക​റ്റി​നു​ള​ളി​ലാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

ഇ​തി​ന് പി​ന്നാ​ലെ കോ​ളം​ബോ​യി​ല്‍ നി​ന്നെ​ത്തി​യ ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍െ​ലെ​ന്‍സി​​െൻറ യു.​എ​ല്‍.161ാം ന​മ്പ​ര്‍ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന ആ​സി​ഫ് 150 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ര്‍ണം ക​ട്ടി​ങ് ചെ​യി​നി​​െൻറ രൂ​പ​ത്തി​ലാ​ക്കി ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. എ​യ​ര്‍ക​സ്​​റ്റം​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ സി​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൂ​പ്ര​ണ്ടു​മാ​രാ​യ രാ​മ​ച​ന്ദ്ര​ന്‍, മ​നോ​ജ്, ബാ​ബു, കൃ​ഷ​ണ​കു​മാ​ര്‍, ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ വി​ശാ​ഖ്, മേ​ഘ, അ​മാ​ന്‍ പ്ര​ബോ​ദ്, ജ​യ​ശ്രീ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഒ​രു​മാ​സ​ത്തി​നി​ടെ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച വി​ദേ​ശ ക​റ​ന്‍സി​ക​ളും ഹ​ഷീ​ഷും സ്വ​ര്‍ണ്ണ​വും എ​യ​ര്‍ക​സ്​​റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​സാ​മ്പ​ത്തി​ക​വ​ര്‍ഷം ഇ​തു​വ​രെ 50ല​ധി​കം കേ​സു​ക​ളി​ലാ​യി അ​ഞ്ചു കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 

Loading...
COMMENTS