കാറും ഓട്ടോയും കൂട്ടിയിടിച്ച് താഴ്ചയിലേക്ക്​ മറിഞ്ഞു

  • നിസാര പരിക്കോടെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഏഴു​പേരും രക്ഷപ്പെട്ടു

11:39 AM
02/12/2019
ക​ല്ല​മ്പ​ല​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ കൂ​ട്ടി​യി​ടി​ച്ച് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ കാ​റും ഓ​ട്ടോ​യും

ക​ല്ല​മ്പ​ലം: ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ല​മ്പ​ല​ത്ത് കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച് ഇ​രു വാ​ഹ​ന​ങ്ങ​ളും താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
 കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളാ​യ നാ​വാ​യി​ക്കു​ളം പ​റ​കു​ന്ന് ഭാ​സ്ക​ര​വി​ലാ​സ​ത്തി​ൽ സു​രേ​ന്ദ്ര​ൻ പി​ള്ള (70), ബി​ന്നി (40), ബി​നു (41), വി​ദ്യാ​ർ​ഥി​ക​ളാ​യ ശ്രീ​കു​ട്ടി (15), ശ്രീ​കു​ട്ട​ൻ (13) എ​ന്നി​വ​രും ഒാ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​ക​ളാ​യ നൗ​ഷാ​ദ് (45), സു​രേ​ഷ് (40) എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. 

ഗ​ൾ​ഫി​ൽ​നി​ന്ന് അ​വ​ധി​ക്കെ​ത്തി​യ ബി​നു വീ​ട്ടി​ലേ​ക്ക്​ വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. ക​ല്ല​മ്പ​ലം വ്യാ​പാ​ര ഭ​വ​നു സ​മീ​പം കാ​ർ എ​തി​രെ വ​രു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം തെ​റ്റി പോ​സ്​​റ്റും ത​ക​ർ​ത്ത് പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. ത​ല​കീ​ഴാ​യി മ​റി​ഞ്ഞ കാ​ർ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് വൈ​ദ്യു​തി പോ​സ്​​റ്റും വൈ​ദ്യു​തി​ലൈ​നും ദേ​ശീ​യ​പാ​ത​ക്ക്​ കു​റു​കെ വീ​ണ​തി​നാ​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. 

Loading...
COMMENTS