പതിനാലുകാരനെ വെട്ടിപ​രി​ക്കേ​ൽ​പി​ച്ച പിതാവ് അറസ്​റ്റിൽ

11:54 AM
26/11/2019
ടെ​റ​ൻ​സ്

ക​ഠി​നം​കു​ളം: ഭാ​ര്യ​യെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ശേ​ഷം മ​ക​നെ മാ​ര​ക​മാ​യി വെ​ട്ടി​പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി അ​റ​സ്​​റ്റി​ൽ. ക​ഠി​നം​കു​ളം ചാ​ന്നാ​ങ്ക​ര വെ​ട്ടു​തു​റ സിം​ല ലാ​ൻ​ഡി​ൽ ടെ​റ​ൻ​സ് (53) ആ​ണ് ക​ഠി​നം​കു​ളം പൊ​ലീ​സി​​െൻറ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ടെ​റ​ൻ​സ് മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി ഭാ​ര്യ മേ​രി ലൈ​ല​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഇ​ത് ത​ട​യാ​നെ​ത്തി​യ പ​തി​നാ​ലു​കാ​ര​നാ​യ മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യും തു​ട​ർ​ന്ന് മാ​ര​ക​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്​​തു. നി​ല​വി​ളി കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ എ​ത്തി​യെ​ങ്കി​ലും ത​ട​യാ​ൻ ക​ഴി​ഞ്ഞി​ല്ല. 

ക​ഠി​നം​കു​ളം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​മ്പോ​ൾ പ​തി​നാ​ലു​കാ​ര​ൻ ര​ക്തം വാ​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​മ്മ​യെ​യും മ​ക​നെ​യും ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. തോ​ളെ​ല്ലി​ന് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ പ​തി​നാ​ല​ു​കാ​ര​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. ഐ.​സി.​യു​വി​ൽ ക​ഴി​യു​ന്ന കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്​​ത​താ​യി ഡോ​ക്​​ട​ർ​മാ​ർ അ​റി​യി​ച്ചു. ക​ഠി​നം​കു​ളം പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ പി.​ബി. വി​നോ​ദ് കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ അ​ഭി​ലാ​ഷ്, ഇ.​പി. സ​വാ​ദ് ഖാ​ൻ, കൃ​ഷ്ണ​പ്ര​സാ​ദ് എ.​എ​സ്.​ഐ​മാ​രാ​യ രാ​ജു, ബി​നു തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Loading...
COMMENTS