കനത്ത മഴ കൊട്ടാരക്കരയിൽ  വ്യാപക നഷ്​ടം 

  • പു​ല​മ​ണി​ൽ മി​നി​ലോ​റി സ്​​റ്റാ​ൻ​ഡി​ന് സ​മീ​പം മ​ണ്ണി​ടി​ഞ്ഞു

11:52 AM
21/10/2019
ക​ന​ത്ത​മ​ഴ​യി​ൽ കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ മി​നി ലോ​റി സ്​​റ്റാ​ൻ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞ നി​ല​യി​ൽ

കൊ​ട്ടാ​ര​ക്ക​ര: ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, പാ​ണ്ടി​വ​യ​ൽ, ഈ​യം​കു​ന്ന്, അ​യ​ണി​മൂ​ട്, ത്രി​ക്ക​ണ്ണ​മം​ഗ​ൽ, എം.​സി റോ​ഡി​ൽ ര​വി​ന​ഗ​ർ, ഫെ​യ്ത് ഹോം ​ജ​ങ്​​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യി. പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര​യി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി  വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. ഈ​യ്യം​കു​ന്ന് അ​യ​ണി​മൂ​ട് വി​ജി ഭ​വ​നി​ൽ പ്ര​സ​ന്ന​ൻ, ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ മ​തി​ൽ ഇ​ടി​ഞ്ഞു​താ​ണു.

അ​യ​ണി​മൂ​ട് ര​ഞ്ജി​ത്ത് ഭ​വ​നി​ൽ രാ​ജ​​െൻറ  വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വീ​ട് പ​ണി​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും വെ​ള്ള​ത്തി​ൽ ഒ​ലി​ച്ചു​പോ​യി. പു​ല​മ​ണി​ൽ മി​നി​ലോ​റി സ്​​റ്റാ​ൻ​ഡി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. പു​ല​മ​ണി​ൽ പ​ല ക​ട​ക​ളി​ലും ത​മ്പു​രാ​ൻ ജ്വ​ല്ല​റി​യു​ടെ ഗോ​ഡൗ​ണി​ലും വെ​ള്ളം ക​യ​റി. എം.​സി റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും കൃ​ഷി​നാ​ശ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Loading...
COMMENTS