ഗ്രാമീണമേഖലയില്‍ മോഷണസംഘങ്ങൾ വിലസുന്നു

  • പൊ​ലീ​സ് പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്കാ​ത്ത​ത്​ മോ​ഷ​ണ​സം​ഘ​ങ്ങ​ള്‍ക്ക് സ​ഹാ​യ​ക​മാ​കു​ന്നു​

10:45 AM
04/10/2019

കു​ന്നി​ക്കോ​ട്: ഗ്രാ​മീ​ണ​മേ​ഖ​ല​യി​ല്‍ മോ​ഷ​ണ​സം​ഘ​ങ്ങ​ൾ വി​ല​സു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കാ​ര്യ​റ​യി​ല്‍ അ​ഞ്ച് വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 
രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലും മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ​െപാ​ലീ​സ് പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്കാ​ത്ത​തും മോ​ഷ​ണ​സം​ഘ​ങ്ങ​ള്‍ക്ക് സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്. ആ​റ്​ മാ​സ​ത്തി​നി​ടെ അ​ൻ​പ​തി​ല​ധി​കം മോ​ഷ​ണ​കേ​സു​ക​ളാ​ണ് കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ലെ വി​വി​ധ സ്​​േ​​റ്റ​ഷ​നു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​വും തു​ട​ർ​ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​ന്നി​െ​ല്ല​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. 

പ​ല കേ​സു​ക​ളും പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു. മോ​ഷ​ണ​ങ്ങ​ള്‍ വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​വി​ര​ലി​ലെ​ണ്ണാ​വു​ന്ന​തി​ൽ മാ​ത്ര​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ​ത്ത​നാ​പു​രം ടൗ​ണി​ലെ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ര്‍ണ​വും പ​ണ​വും അ​പ​ഹ​രി​ച്ചി​ട്ടും കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​ട്ടി​ല്ല. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ലും മോ​ഷ്​​ടാ​ക്ക​ൾ യ​ഥേ​ഷ്​​ടം വി​ഹ​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നാ​ട്ടു​കാ​രും ഭീ​തി​യി​ലാ​ണ്. ഒ​റ്റ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും മോ​ഷ്​​ടാ​ക്ക​ൾ ഇ​റ​ങ്ങു​ന്നു​ണ്ട്. വി​ര​ല​ട​യാ​ള​വി​ദ​ഗ്ധ​രു​ടെ പ​രി​ശോ​ധ​ന​യും ഡോ​ഗ് സ്ക്വാ​ഡി​​െൻറ അ​ന്വേ​ഷ​ണ​വു​മെ​ല്ലാം വ​ഴി​പാ​ടാ​യി​മാ​റു​ക​യാ​ണ്.

Loading...
COMMENTS