ബൈക്ക് തടഞ്ഞ് കമ്പിപ്പാര ആക്രമണം; നാലുപേര്‍ക്ക് പരിക്ക്​; ഒരാള്‍ പിടിയില്‍ 

14:33 PM
02/10/2019
ജ​സ്​​റ്റി​ന്‍

വെ​ള്ള​റ​ട: ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കെ​തി​രെ പ​രാ​തി​പ്പെ​ട്ട​തി​ന് ബൈ​ക്ക് ത​ട​ഞ്ഞ് ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു. നാ​ലു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ള്‍ പി​ടി​യി​ല്‍. പ​ഞ്ചാ​കു​ഴി പാ​റ​വ​ള​വ് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ സ​ജി​നെ (25) തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പാ​റ​വ​ള​വ് സ്വ​ദേ​ശി​ക​ളാ​യ സ​ജി, ബി​നു, നേ​ശ​മ​ണി എ​ന്നി​വ​രെ കാ​ര​ക്കോ​ണം സി.​എ​സ്.​െ​എ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ പാ​റ​വ​ള​വ് വീ​ട്ടി​ല്‍ ജ​സ്​​റ്റി​നെ (55) പൊ​ലീ​സ്​ പി​ടി​കൂ​ടി. 

പാ​റ​വ​ള​വ് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന പ​തി​വാ​ണ്. ഇ​തി​നെ​തി​രെ പ​രാ​തി​പ്പെ​ട്ട​തി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന സ​ജി​യെ അ​ഞ്ചം​ഗ സം​ഘം ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വി​ബി​ന്‍, ജി​ബി​ന്‍, മ​നു, അ​നു, ബി​നു എ​ന്നി​വ​ര്‍ ഒ​ളി​വി​ലാ​ണ്. സി.​െ​എ ബി​ജു, എ​സ്.​െ​എ സ​തീ​ഷ്‌​ശേ​ഖ​ർ എ​ന്നി​വ​രു​ടെ  നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്​ സം​ഘ​മാ​ണ് ഒ​ന്നാം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Loading...
COMMENTS