യുവാവിനെ ആക്രമിച്ച് മൊബൈലും പണവും കവര്‍ന്ന രണ്ടുപേര്‍ പിടിയില്‍

  • പെന്‍ഡ്രൈവും 25,000 രൂപ വിലവരുന്ന മൊബൈല്‍ഫോണും 500 രൂപയുമാണ്  രണ്ടംഗസംഘം അപഹരിച്ചത്

11:37 AM
13/09/2019
പിടിയിലായ ശ്രീജിത്തും വിപിനും

നേമം: യുവാവിനെ ആക്രമിച്ച് പണവും മൊബൈല്‍ഫോണും പെന്‍ഡ്രൈവും കവര്‍ന്ന സംഭവവുമായി  ബന്ധപ്പെട്ട് രണ്ടുപേര്‍ നേമം പൊലീസി​​െൻറ പിടിയിലായി. രണ്ടാംപ്രതി പൊന്നുമംഗലം കീഴേതെറ്റുമുട്ടത്ത് വീട്ടില്‍ ശ്രീജിത്ത് (29), മൂന്നാംപ്രതിയും പൊന്നുമംഗലം മേലാംകോട് പുത്തന്‍വീട്ടില്‍ വിപിന്‍ (29)  എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി കിരണ്‍ ഒളിവിലാണ്.  നേമം പൊന്നുമംഗലം നടുവത്ത് വിജയഭവനില്‍ സുലൈമാ​​െൻറ മകന്‍  അമലി​​െൻറ പെന്‍ഡ്രൈവും 25,000 രൂപ വിലവരുന്ന മൊബൈല്‍ഫോണും 500 രൂപയുമാണ്  രണ്ടംഗസംഘം അപഹരിച്ചത്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മേലാംകോട് റോഡില്‍ ട്രാന്‍സ്ഫോമറിനടുത്താണ് അമലിനെ പ്രതികള്‍ ആക്രമിച്ചത്. സാരമായി പരിക്കേറ്റ അമല്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.  

സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പൊന്നുമംഗലം  സ്വദേശി രഞ്ചുവി​​െൻറ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ച  സംഭവത്തില്‍ ഉള്‍പ്പെട്ടവരാണ് ശ്രീജിത്തും വിപിനും. ഇവര്‍ക്കെതിരേ വേറെയും സ്​റ്റേഷനുകളില്‍ നിരവധി കേസുണ്ടെന്ന്​ പൊലീസ് അറിയിച്ചു. ഗുണ്ടാആക്ട് പ്രകാരം ജയില്‍ശിക്ഷ അനുഭവിച്ച് അടുത്തിടെ പുറത്തിറങ്ങിയ ആളാണ് കിരണ്‍. ഇയാളെ  കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. നേമം എസ്.ഐമാരായ എസ്. സനോജ്, വി.എസ്. സുധീഷ്‌കുമാര്‍, എസ്.സി.പി.ഒ ഷിബു, സി.പി.ഒ ബിമല്‍ മിത്ര എന്നിവര്‍ ഉള്‍പ്പെട്ട സംഘം  പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Loading...
COMMENTS