Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓ​ട ക​വി​ഞ്ഞ്...

ഓ​ട ക​വി​ഞ്ഞ് മ​ലി​ന​ജ​ലം റോ​ഡി​ൽ; രോ​ഗ​ഭീ​തി​യി​ൽ ജ​നം

text_fields
bookmark_border
ഓ​ട ക​വി​ഞ്ഞ് മ​ലി​ന​ജ​ലം റോ​ഡി​ൽ; രോ​ഗ​ഭീ​തി​യി​ൽ ജ​നം
cancel
camera_alt?????????? ?.?????.?? ???????????????? ????????????? ??? ??????? ??????????? ????????????

കൊ​ട്ടി​യം: ഇ.​എ​സ്.​ഐ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ രോ​ഗ​ഭീ​തി​യു​യ​ർ​ത്തി ഓ​ട​യി​ൽ​നി​ന്ന്​ മ​ലി​ന​ജ​ലം പൊ ​ട്ടി ഒ​ഴു​കു​ന്നു. മ​നു​ഷ്യ​വി​സ​ർ​ജ്യ​വും ശൗ​ചാ​ല​യ മാ​ലി​ന്യ​വു​മ​ട​ക്കം ക​ല​ർ​ന്ന മ​ലി​ന​ജ​ലം ദേ​ശീ​യ ​പാ​ത​യി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ ഒ​ഴു​കി​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ട ഭാ​വ​മി​ല്ല. മ​ലി​ന​ജ​ല​ത്തി​ൽ ച​വി ​ട്ടാ​തെ ആ​ശു​പ​ത്രി​യു​ടെ ഗേ​റ്റ് ക​ട​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും. ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ത്തു​കൂ​ടി പ​ര​ന്നൊ​ഴു​കു​ന്ന മ​ലി​ന​ജ​ല​ത്തി​ൽ ച​വി​ട്ടി രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം സ​ഹി​ച്ച് യാ​ത്ര ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് കാ​ൽ​ന​ട​ക്കാ​ർ.

വെ​ളി​യി​ട വി​സ​ർ​ജ​ന​മു​ക്ത പ​ഞ്ചാ​യ​ത്താ​യി ഐ.​എ​സ്.​ഒ അം​ഗീ​കാ​രം നേ​ടി​യ മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്തി​​െൻറ പ​രി​ധി​യി​ലാ​ണ് ന​ടു​റോ​ഡി​ലൂ​ടെ വി​സ​ർ​ജ്യം ക​ല​ർ​ന്ന മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന​ത്. കൊ​ട്ടി​യം ജ​ങ്​​ഷ​നി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, ലോ​ഡ്ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ഓ​ട​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​ത്. മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നാ​യാ​ണ് ദേ​ശീ​യ​പാ​ത​ക്ക്​ ഇ​രു​വ​ശ​വും ഓ​ട​ക​ൾ നി​ർ​മി​ച്ച് പ​റ​ക്കു​ള​ത്തെ തോ​ടു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, കാ​ല​ങ്ങ​ളാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഓ​ട​വ​ഴി മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടു​ക​യാ​ണ്.

മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ പ​റ​ക്കു​ളം വ​യ​ൽ, പു​ല്ലാ​ങ്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ല​സ്രോ​ത​സ്സു​ക​ൾ മ​ലി​ന​മാ​യി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​രും വാ​ർ​ഡ് മെം​ബ​റും ചേ​ർ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഓ​ട​യി​ലേ​ക്ക് ഘ​ടി​പ്പി​ച്ചി​രു​ന്ന മാ​ലി​ന്യ​ക്കു​ഴ​ലു​ക​ൾ നീ​ക്കം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, മാ​ലി​ന്യ​ക്കു​ഴ​ലു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വീ​ണ്ടും സ്ഥാ​പി​ച്ചു. അ​ധി​കൃ​ത​രോ​ട് പ​രാ​തി പ​റ​ഞ്ഞ് മ​ടു​ത്ത നാ​ട്ടു​കാ​ർ ഓ​ട​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ മ​ണ്ണി​ട്ട് മൂ​ടി​യി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ൽ കൂ​ടി​യാ​ണ് ഇ​പ്പോ​ൾ മ​ലി​ന​ജ​ലം ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത്. സാം​ക്ര​മി​ക രോ​ഗ​ഭീ​തി​യു​യ​ർ​ത്തി ന​ടു​റോ​ഡി​ലൂ​ടെ മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന​തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story