തെരുവുനായ്​ വന്ധ്യംകരണത്തിന്​ചിറയിന്‍കീഴിൽ തുടക്കം

  • കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തി​ൽനിന്ന്​ 95 തെ​രു​വു​നാ​യ്ക്ക​ളെ​ പിടികൂടി

10:37 AM
22/05/2019
വന്ധ്യംകരണത്തിനായി തെരുവുനായ്ക്കളെ പിടികൂടിയപ്പോള്‍

ആ​റ്റി​ങ്ങ​ല്‍: തെ​രു​വു​നാ​യ്​ വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി​ക്ക് ചി​റ​യി​ന്‍കീ​ഴ് മ​ണ്ഡ​ല​ത്തി​ല്‍ തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം കി​ഴു​വി​ലം  പ​ഞ്ചാ​യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​യി 95 തെ​രു​വു​നാ​യ്ക്ക​ളെ​യാ​ണ് സം​ഘം പി​ടി​കൂ​ടി​യ​ത്. പ​ഞ്ചാ​യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്ന നാ​യ്​​ക്ക​ളെ റോ​പ്പ്, നെ​റ്റ് എ​ന്നി​വ​യു​ടെ  സ​ഹാ​യ​ത്താ​ലാ​ണ് പി​ടി​കൂ​ടി​യ​ത്. നാ​ലു പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നാ​യ്ക്ക​ളെ പി​ടി​ക്കാ​ന്‍ എ​ത്തി​യ​ത്. മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള പ​ട്ടി​ക്കു​ട്ടി​ക​ള്‍ ഉ​ള്‍പ്പെ​ടെ ഇ​രു​പ​തോ​ളം നാ​യ്ക്ക​ളെ വ​രെ​യാ​ണ് ഒ​രു സ്ഥ​ല​ത്തു​നി​ന്നു​ത​ന്നെ പി​ടി​കൂ​ടി​യ​ത്. തെ​രു​വു​നാ​യ്ക്ക​ള്‍ വ​ലി​യ​തോ​തി​ല്‍ പെ​രു​കി​യി​രു​െ​ന്ന​ന്ന് ഈ ​ക​ണ​ക്കു​ക​ള്‍ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. പി​ടി​കൂ​ടു​ന്ന​വ​യെ പ്ര​ദേ​ശം തി​രി​ച്ച് പ്ര​ത്യേ​കം കൂ​ടു​ക​ളി​ല്‍ പാ​ര്‍പ്പി​ക്കും.

വ​ര്‍ക്ക​ല  ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​കി​യ​ന​ട​ത്തി നാ​ല് ദി​വ​സ​ത്തെ  നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷം പി​ടി​ച്ച സ്ഥ​ല​ത്തു​ത​ന്നെ തു​റ​ന്നു​വി​ടും. സ​മീ​പ പ​ഞ്ചാ​യ​ത്തി​ല്‍  പേ​വി​ഷ​ബാ​ധ ഏ​റ്റ തെ​രു​വു​നാ​യ് വ​ഴി​യാ​ത്ര​ക്കാ​രെ ക​ടി​ച്ച സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ര്‍ന്നാ​ണ് പ്ര​ദേ​ശ​ത്ത് തെ​രു​വു നാ​യ്ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് പ്രാ​മു​ഖ്യം ന​ല്‍കി​യ​ത്. മം​ഗ​ല​പു​ര​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ  ര​ണ്ടു തെ​രു​വു നാ​യ്ക്ക​ള്‍ക്ക് പേ​വി​ഷ ബാ​ധ ഉ​ള്ള​താ​യി ക​ണ്ട​തി​നെ തു​ര്‍ന്ന് മൃ​ഗ​സം​ര​ക്ഷ വ​കു​പ്പി​​െൻറ  അ​നു​വാ​ദ​ത്തോ​ടെ ദ​യാ​വ​ധം ന​ട​ത്തു​ക​യു​ണ്ടാ​യി. പ​ദ്ധ​തി​പ്ര​കാ​രം പി​ടി​ക്കു​ന്ന നാ​യ്ക്ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് തി​രി​ച്ചു തു​റ​ന്നു​വി​ടു​ന്ന​ത്.


 

Loading...
COMMENTS