അടുത്തിടെ ടാര്‍ചെയ്ത മൊട്ടമൂട്-പഴിഞ്ഞിനട റോഡ് തകര്‍ന്നു

  • ടിപ്പറുകളുടെ നിരന്തര സഞ്ചാരമാണ് കാരണമെന്ന് നാട്ടുകാർ

10:34 AM
20/05/2019
ടിപ്പറുകളുടെ നിരന്തര സഞ്ചാരംമൂലം മൊട്ടമൂട്-കൊയ്തൂര്‍ക്കോണം-പഴിഞ്ഞിനട റോഡ് തകര്‍ന്ന നിലയില്‍

നേ​മം: ടി​പ്പ​റു​ക​ളു​ടെ നി​ര​ന്ത​ര സ​ഞ്ചാ​രം മൂ​ലം അ​ടു​ത്തി​ടെ ടാ​ര്‍ചെ​യ്ത മൊ​ട്ട​മൂ​ട്-​കൊ​യ്തൂ​ര്‍ക്കോ​ണം-​പ​ഴി​ഞ്ഞി​ന​ട റോ​ഡ് ത​ക​ര്‍ന്നു. എ​ട്ട്​ മാ​സം മു​മ്പാ​ണ് ഇ​രു​വാ​ര്‍ഡു​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന റോ​ഡ് റീ​ടാ​ര്‍ ചെ​യ്ത​ത്. 800 മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡി​​െൻറ ടാ​റി​ങ്​ ജി​ല്ല പ​ഞ്ചാ​യ​ത്തി​​െൻറ 15 ല​ക്ഷം രൂ​പ ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് പൂ​ര്‍ത്തീ​ക​രി​ച്ച​ത്. മ​ണ്ണു​മാ​യി ടി​പ്പ​റു​ക​ള്‍ നി​ര​ന്ത​രം സ​ഞ്ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ സ്വാ​തി​ന​ഗ​റി​നു​സ​മീ​പ​ത്തെ ഒ​രു പാ​ല​വും ത​ക​ര്‍ച്ച​യു​ടെ വ​ക്കി​ലാ​ണ്. ടി​പ്പ​റു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​നു​ഭീ​ഷ​ണി​യാ​യ​തോ​ടെ അ​ടു​ത്തി​ടെ നാ​ട്ടു​കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് കു​റ​ച്ചു​ദി​വ​സം ഇ​തു​വ​ഴി​യു​ള്ള ടി​പ്പ​റി​​െൻറ വ​ര​വു​നി​ന്നെ​ങ്കി​ലും മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ​യാ​യി​രു​ന്നു തു​ട​ർ​സ​ഞ്ചാ​രം. 

ഒ​രു പ്ര​ദേ​ശ​ത്തു​നി​ന്ന് മ​ണ്ണി​ടി​ച്ച് മ​റ്റൊ​രു പ്ര​ദേ​ശ​ത്ത്​ കൊ​ണ്ടു​പോ​കു​ന്ന ടി​പ്പ​റു​ക​ളി​ല്‍ ചി​ല​തി​ന് അം​ഗീ​കൃ​ത പാ​സി​ല്ലെ​ന്നും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്ട്​ ടി​പ്പ​ർ അ​ടു​ത്തി​ടെ പി​ടി​കൂ​ടി 50,000 രൂ​പ പി​ഴ​യീ​ടാ​ക്കി​യി​രു​ന്നെ​ന്നും ന​രു​വാ​മൂ​ട് എ​സ്.​ഐ പ​റ​ഞ്ഞു. അ​തേ​സ​മ​യം വീ​ണ്ടും ടി​പ്പ​റു​ക​ള്‍ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​താ​യും മ​ണ്ണി​ടി​ച്ചു ക​ട​ത്തു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും എ​സ്.​ഐ വ്യ​ക്ത​മാ​ക്കി. ടി​പ്പ​റു​ക​ളു​ടെ നി​ര​ന്ത​ര സ​ഞ്ചാ​രം​മൂ​ലം ത​ക​ര്‍ന്ന റോ​ഡും പാ​ല​വും അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ പ​ണി പൂ​ര്‍ത്തി​യാ​ക്കു​മെ​ന്നും പെ​രി​ങ്ങോ​ട് വാ​ര്‍ഡ് അം​ഗം വ​ത്സ​ല പ​റ​ഞ്ഞു.

Loading...
COMMENTS