നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

11:00 AM
15/05/2019
വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍

വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍  നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. 
വെ​ഞ്ഞാ​റ​മൂ​ട് ഉ​ദ​യ സ്​​റ്റോ​ര്‍ ഉ​ട​മ ഉ​ദ​യ​ന്‍ (71), മ​ക​ന്‍ ദി​ലി​ത് (37), വ​ലി​യ ക​ട്ട​യ്ക്ക​ല്‍, പി.​എ​സ്. സ്​​റ്റോ​ര്‍ ഉ​ട​മ വ​ലി​യ ക​ട്ട​യ്ക്കാ​ല്‍ സു​രേ​ഷ് കോ​ട്ടേ​ജി​ല്‍ സു​ബ്ബ​യ്യ​ന്‍ ചെ​ട്ടി​യാ​ര്‍ (82) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

വെ​ഞ്ഞാ​റ​മൂ​ട് എ​സ്.​ഐ​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.  എ​സ്.​ഐ ത​മ്പി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രേ​ഡ് എ​സ്.​ഐ മ​ധു, എ.​എ​സ്.​ഐ​മാ​രാ​യ അ​രു​ൺ, ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, സി.​പി.​ഒ റാ​ഫി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Loading...
COMMENTS