തലയുയർത്തി തലസ്ഥാനം 

  • റെക്കോഡ് പോളിങ്ങിൽ നെഞ്ചിടിച്ച് മുന്നണികൾ

11:15 AM
24/04/2019
ബീ​മാ​പ​ള്ളി ഗ​വ.​യു.​പി സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ സ്​​ത്രീ​ക​ളു​ടെ നീ​ണ്ട നി​ര

തി​രു​വ​ന​ന്ത​പു​രം: മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും നെ​ഞ്ചി​ടി​പ്പേ​റ്റി, പ്ര​തീ​ക്ഷ​ക​ളെ​യും പ്ര​വ​ച​ന​ങ്ങ​ളെ​യും മ​റി​ക​ട​ന്ന് ത​ല​സ്ഥാ​ന​ത്ത് റെ​ക്കോ​ഡ് പോ​ളി​ങ്. 2014ലെ ​അ​പേ​ക്ഷി​ച്ച് തി​രു​വ​ന​ന്ത​പു​രം, ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മ​െൻറ് മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടി​ങ് ശ​ത​മാ​ന​ത്തി​ൽ നാല് ശ​ത​മാ​നത്തോളം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. 2014ൽ ​ആ​റ്റി​ങ്ങ​ൽ  പാ​ർ​ല​മ​െൻറ് മ​ണ്ഡ​ല​ത്തി​ൽ 68.71 ശ​ത​മാ​ന​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത് 71.13 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന ത്രി​കോ​ണ​പോ​രു​ള്ള തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മ​െൻറ് മ​ണ്ഡ​ല​ത്തി​ൽ ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ച് 71.54  ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 2014ൽ ​ഇ​ത് 68.69 ശ​ത​മാ​ന​മാ​യി​രു​ന്നു. അ​വ​സാ​ന ക​ണ​ക്കി​ൽ ചെ​റി​യൊ​രു വ​ർ​ധ​ന​കൂ​ടി പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ഉ​യ​ർ​ന്ന പോ​ളി​ങ് നി​ര​ക്ക് ആ​രെ തു​ണ​ക്കു​മെ​ന്ന​റി​യാ​തെ മൂ​ന്ന് മു​ന്ന​ണി​ക​ളും ത​ല​പു​ക​ച്ച് തു​ട​ങ്ങി.രാ​വി​ലെ ഏ​ഴ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ 14 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​ളി​ങ് ബൂ​ത്തി​ന് മു​ന്നി​ൽ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ നീ​ണ്ട​നി​ര പ്ര​ക​ട​മാ​യി​രു​ന്നു. 

മു​ൻ​കാ​ല​ങ്ങ​ളെ​പ്പോ​ലെ പ​തി​ഞ്ഞ താ​ള​ത്തി​ലാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മ​െൻറ് മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ലു​ള്ള നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​വ​സ്ഥ. ഇ​വി​ടെ ആ​ദ്യ ഒ​രു മ​ണി​ക്കൂ​റി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത് 1.73 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, ആ​റ്റി​ങ്ങ​ലി​ൽ രാ​വി​ലെ എ​ട്ടോ​ടെ 4.18 ശ​ത​മാ​നം പേ​ർ വോ​ട്ടു​യ​ന്ത്ര​ത്തി​ൽ വി​ര​ൽ അ​മ​ർ​ത്തി. എ​ന്നാ​ൽ, ഒ​മ്പ​തോ​ടെ തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലിെ​നാ​പ്പം ഓ​ടി​യെ​ത്തി. സി. ​ദി​വാ​ക​ര​നും ശ​ശി ത​രൂ​രി​നും കു​മ്മ​ന​ത്തി​നു​മാ​യി 8.17 ശ​ത​മാ​നം ബൂ​ത്തി​ലെ​ത്തി​യ​പ്പോ​ൾ മ​റു​ഭാ​ഗ​ത്ത് സ​മ്പ​ത്തി​നും അ​ടൂ​ർ പ്ര​കാ​ശി​നും ശോ​ഭ സു​രേ​ന്ദ്ര​നു​മാ​യി 8.7 ശ​ത​മാ​നം പേ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം നി​റ​വേ​റ്റി​യ​ത്. 11 മ​ണി​ക്ക് ആ​റ്റി​ങ്ങ​ൽ 26.87 ശ​ത​മാ​ന​മാ​യി​രു​ന്നു വോ​ട്ടി​ങ്. ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ 41.27 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ 25.86ൽ​നി​ന്ന് 40.92 ശ​ത​മാ​ന​ത്തി​ലേ​ക്കും പോ​ളി​ങ് ഉ​യ​ർ​ന്നു. എ​ന്നാ​ൽ, ഉ​ച്ച​യൂ​ണി​െൻറ ആ​ല​സ്യ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഒ​ന്ന് മ​യ​ങ്ങി​യ​തോ​ടെ തി​രു​വ​ന​ന്ത​പു​രം മു​ന്നി​ലെ​ത്തി. 53.97 ശ​ത​മാ​നം പേ​ർ മൂ​ന്നു​മ​ണി​യോ​ടെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച​പ്പോ​ൾ ആ​റ്റി​ങ്ങ​ലി​ൽ പോ​ൾ ചെ​യ്ത​ത് 53.16 ശ​ത​മാ​ന​മാ​യി​രു​ന്നു. അ​ഞ്ച് മ​ണി​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് 65.76ഉം ​ആ​റ്റി​ങ്ങ​ലി​ൽ 64.89 ശ​ത​മാ​ന​വു​മാ​യി. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ​പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മ​െൻറി​ന് കീ​ഴി​ൽ വ​രു​ന്ന പാ​റ​ശ്ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് 76.04 ശ​ത​മാ​നം. 2014ൽ ​ഇ​ത് 73.12 ശ​ത​മാ​ന​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മ​െൻറ് മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട് ഏ​റ്റ​വും കു​റ​വ് തി​രു​വ​ന​ന്ത​പു​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് (63.18). ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് പോ​ൾ ചെ​യ്ത​ത് കാട്ടാക്കടയാണ് (75.05) കു​റ​വ് വർക്കലയും (66.10).

Loading...
COMMENTS