കവർന്ന മൊബൈൽഫോൺ തന്നെ കുരുക്കായി; മോഷ്ടാവ് പിടിയിൽ
text_fieldsതിരുവനന്തപുരം: ട്രെയിനിൽനിന്ന് യാത്രക്കാരിയുടെ പണമടങ്ങിയ ബാഗും മൊബൈൽ ഫോണും മ ോഷ്ടിച്ചയാളെ റെയിൽവേ പൊലീസ് പിടികൂടി. വർക്കല കരിനിലക്കോട് പുത്തൻങ്കാവ് ദേവീക്ഷേത്രത്തിന് സമീപം സരോവരത്തിൽ സുഗുണനാണ് (55) പിടിയിലായത്. ജനുവരിയിലാണ് വർക്കല റെയിൽവേ സ്റ്റേഷനിൽെവച്ച് തിരുവനന്തപുരം സ്വദേശിയുടെ ബാഗും മൊബൈൽഫോണും ഇയാൾ കവർന്നത്.
തമ്പാനൂർ റെയിൽവേ പൊലീസിൽ യുവതി പരാതി നൽകിയിരുന്നു. എന്നാൽ, മൊബൈൽഫോൺ പ്രവർത്തിക്കാത്തതു മൂലം അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു. ദിവസങ്ങൾക്കു മുമ്പ് മൊബൈൽഫോൺ സുഗുണൻ മറ്റൊരാൾക്ക് വിറ്റതോടെയാണ് അന്വേഷണത്തിന് ജീവൻ വെക്കുന്നത്. തുടർന്ന്, ഡിവൈ.എസ്.പി ജിജിമോെൻറ നേതൃത്വത്തിൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൊബൈൽ വാങ്ങിയ ആളെ പൊലീസ് പിടികൂടുകയും ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുഗുണനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ജയകുമാർ, എസ്.ഐ എൻ. സുരേഷ്കുമാർ, എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ ജയനാരായണൻ, പുഷ്കരൻ, വിവേക്, അനിൽകുമാർ, സജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.