Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവി​െൻറ ആത്മഹത്യ; ...

യുവാവി​െൻറ ആത്മഹത്യ; ഭാര്യയും കാമുകനും അറസ്​റ്റിൽ

text_fields
bookmark_border
യുവാവി​െൻറ ആത്മഹത്യ;  ഭാര്യയും കാമുകനും അറസ്​റ്റിൽ
cancel
camera_alt?????, ?????
പാലോട്: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും കാമുകനും അറസ്​റ്റിൽ. ആറ്​ വയസ്സുള്ള മകളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം പോയതിനെ തുടർന്ന് കഴിഞ്ഞമാസം ഏഴിന് രാവിലെയാണ് തെന്നൂർ വേലംകോണം സ്വദേശി ദീപു എന്ന മുഹമ്മദ് സജീറിനെ (32) വീടിന് സമീപത്തെ റബർ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ വാമനപുരം ആനച്ചൽ ലക്ഷം വീട് കോളനിയിൽ ഷിബിന (29), കാമുകൻ അരുവിക്കര ചെറിയ കൊണ്ണി ഗോകുൽ വിലാസം കട്ടറകുഴിവീട്ടിൽ ഗോകുൽ (28) എന്നിവരാണ് മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പ് എഴുതി​െവച്ച ശേഷമായിരുന്നു ദീപു ആത്മഹത്യ ചെയ്തത്. ക്രിസ്തുമത വിശ്വാസിയായിരുന്ന ദീപു ഏഴ് വർഷം മുമ്പാണ് ഇസ്​ലാംമതം സ്വീകരിച്ച് ഷിബിനയെ വിവാഹം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഗോകുലുമായുള്ള ഷിബിനയുടെ ബന്ധം മനസ്സിലാക്കിയ ദീപു പിന്തിരിപ്പിക്കാൻ പലതവണ ശ്രമിച്ചിരുന്നു. തുടർന്ന് അവിഹിതബന്ധം കൈയോടെ പിടികൂടിയപ്പോഴാണ് ഇരുവരും കടന്ന് കളഞ്ഞത്. പ്രതികളെ കോടതി റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story