ഞെട്ടിയുണർന്നത്​​  ഹർത്താൽ പകലിലേക്ക്​

  • ജില്ലയിൽ ഭാഗികം •രണ്ട്​ ബസുകൾക്ക്​ നേരെ കല്ലേറ്​ 

  • ബസുകൾ വ്യാപകമായി തടഞ്ഞു • ​​ഗ്രാമങ്ങളിൽ കടകൾ അടപ്പിച്ചു

11:07 AM
19/02/2019
സം​സ്ഥാ​ന​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ൽ കി​ഴ​ക്കേ​കോ​ട്ട​യി​ൽ പ്ര​വ​ർ​ത്ത​ക​ർ ബ​സ് ത​ട​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​കോ​​ട്​ ര​ണ്ട്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​െ​ത്ത തു​ട​ർ​ന്ന്​ സം​സ്ഥാ​ന​ത്ത്​ ആ​ഹ്വാ​നം ചെ​യ്​​ത ഹ​ർ​ത്താ​ൽ ജി​ല്ല​യി​ൽ​ ഭാ​ഗി​കം. കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ്​ ന​ട​ത്തി​യെ​ങ്കി​ലും വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഹ​ർ​ത്താ​ൽ അ​നൂ​കൂ​ലി​ക​ൾ ത​ട​ഞ്ഞു. ര​ണ്ടി​ട​ത്ത്​ ബ​സു​ക​ൾ​ക്ക്​ നേ​രെ ക​ല്ലേ​റു​ണ്ടാ​യി. ക​ട​ക​ൾ ഭാ​ഗി​ക​മാ​യി തു​റ​ന്നു. സ്വ​കാ​ര്യ​ബ​സു​ക​ൾ രാ​വി​ലെ ഒാ​ടി​യെ​ങ്കി​ലും പി​ന്നീ​ട്​ സ​ർ​വി​സ്​ നി​ർ​ത്തി​െ​വ​ച്ചു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ടാ​ക്​​സി​ക​ളും ഒാ​േ​ട്ടാ​ക​ളും നി​ര​ത്തി​ലി​റ​ങ്ങി.  ആ​റ്റു​കാ​ൽ പൊ​ങ്കാ​ല മ​ഹോ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ ഹ​ർ​ത്താ​ലി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​രു​ന്നു.  കാ​ട്ടാ​ക്ക​ട​യ്​​ക്ക്​ സ​മീ​പം ചാ​രു​പാ​റ, നെ​ടു​മ​ങ്ങാ​ടി​ന്​ സ​മീ​പം തൊ​ളി​ക്കോ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ബ​സു​ക​ൾ​ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്​്. 

കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലെ ഒാ​ർ​ഡി​ന​റി ബ​സി​െൻറ ചി​ല്ലു​ക​ൾ രാ​വി​ലെ 8.45 ഒാ​ടെ​യാ​ണ്​ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ എ​റി​ഞ്ഞു​ത​ക​ർ​ത്ത​ത്. നെ​ടു​​മ​ങ്ങാ​ടു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ വ​ന്ന ബ​സി​ന്​ നേ​രെ​യാ​ണ്​ രാ​വി​ലെ പ​ത്തേ​ാ​ടെ ക​ല്ലേ​റു​ണ്ടാ​യ​ത്. ഇ​തി​നു​ പു​റ​മേ ക​ണി​യാ​പു​രം, വെ​ഞ്ഞാ​റ​മൂ​ട്, ആ​റ്റി​ങ്ങ​ൽ, ക​ണി​യാ​പു​രം, മ​ല​യി​ൻ​കീ​ഴ്, പെ​രു​ങ്ക​ട​വി​ള, വെ​ള്ള​റ​ട, ഉ​ദ​യ​ൻ​കു​ള​ങ്ങ​ര, പ​ഴ​യ​ക​ട, കോ​ട്ട​യ്​​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​സു​ക​ൾ ത​ട​ഞ്ഞു. നെ​ടു​മ​ങ്ങാ​ട്ട്​​ ബ​സു​ക​ൾ ഒാ​ടി​യി​ല്ല. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡി​പ്പോ​യി​ൽ  രാ​വി​െ​ല  ഒ​മ്പ​തോ​ടെ  ഏ​താ​നും പ്ര​വ​ർ​ത്ത​ക​രെ​ത്തി വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നും ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നും ഇ​ട​യാ​ക്കി. ത​മ്പാ​നൂ​ർ പൊ​ലീ​സെ​ത്തി ഇ​വ​രെ പി​ന്തി​രി​പ്പി​ച്ച​തോ​ടെ സ​ർ​വി​സു​ക​ൾ സാ​ധാ​ര​ണ​നി​ല​യി​ലാ​യി. സി​റ്റി ഡി​പ്പോ, വി​കാ​സ് ഭ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ പ​തി​വു​പോ​ലെ ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തി​യ​തി​നാ​ൽ ന​ഗ​ര​യാ​ത്ര​ക്ക്​  കാ​ര്യ​മാ​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ല്ല.

എ​ന്നാ​ൽ, പ​ല​യി​ട​ങ്ങ​ളി​ലും ബ​സ്​ ത​ട​യു​ന്ന​താ​യ വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്ന്​ സ​ർ​വി​സു​ക​ൾ അ​ത​ത്​ ഡി​പ്പോ​ക​ളി​േ​ല​ക്ക്​ തി​രി​ച്ചു​വി​ളി​ച്ചു. ബ​സു​ക​ൾ​ക്ക്​ നേ​രെ ക​ല്ലേ​റു​ണ്ടാ​യാ​ൽ പി.​ഡി.​പി.​പി ആ​ക്​​ട്​ അ​നു​സ​രി​ച്ച്​ കേ​സെ​ടു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി രാ​വി​ലെ​ത​ന്നെ ഡി​പ്പോ​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കി​ളി​മാ​നൂ​ർ, വെ​ഞ്ഞാ​റ​മൂ​ട്, ക​ല്ല​റ മേ​ഖ​ല​ക​ളി​ൽ ഹ​ർ​ത്താ​ൽ  ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ചു. ഭ​ര​ത​ന്നൂ​ർ, ക​ല്ല​റ, കി​ളി​മാ​നൂ​ർ, വെ​ഞ്ഞാ​റ​മൂ​ട്, വെ​മ്പാ​യം, വ​ട്ട​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ക​ൾ സ​മ​രാ​നു​കൂ​ലി​ക​ൾ നി​ർ​ബ​ന്ധി​ച്ച് അ​ട​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ ബ​ജ​റ്റ്​ ഹ​ർ​ത്താ​ലി​നെ തു​ട​ർ​ന്ന്​  ചൊ​വ്വാ​ഴ്​​ച​യി​ലേ​ക്ക്​ മാ​റ്റി. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ പ്ര​ധാ​ന ജ​ങ്​​ഷ​നു​ക​ളി​ല​ട​ക്കം പൊ​ലീ​സി​നെ നി​യോ​ഗി​ച്ചി​രു​ന്നു.

Loading...
COMMENTS