Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightപൂവച്ചലില്‍ കോണ്‍ഗ്രസ് ...

പൂവച്ചലില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടിനുനേരെ ആക്രമണം

text_fields
bookmark_border
പൂവച്ചലില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടിനുനേരെ ആക്രമണം
cancel

കാ​ട്ടാ​ക്ക​ട: യൂ​ത്ത് കോ​ണ്‍ഗ്ര​സ് തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ഹ​ര്‍ത്താ​ലി​നും പ്ര​ക​ട​ന​ത്തി​നും പി​ന്നാ ​ലെ രാ​ത്രി പൂ​വ​ച്ച​ലി​ല്‍ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം. പൂ​വ​ച്ച​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ഓ​ഫി​സും അ​ടി​ച്ചു​ത​ക​ര്‍ത്തു. ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ചെ​യാ​യി​രു​ന്നു ആ​ക്ര​മം. ഓ​ഫി​സി​ലെ ക​സേ​ര​ക​ളും സൗ​ണ്ട് സി​സ്​​റ്റ​വും മു​ൻ​വ​ശ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും ത​ക​ർ​ത്തു. പൂ​വ​ച്ച​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സ​ത്യ​ദാ​സ് പൊ​ന്നെ​ടു​ത്ത കു​ഴി​യു​ടെ വീ​ട്ടി​ൽ അ​ക്ര​മി​ക​ൾ ന​ട​ത്തി​യ ക​ല്ലേ​റി​ൽ ജ​ന​ൽ ഗ്ലാ​സ് ത​ക​ർ​ന്നു. പൂ​വ​ച്ച​ൽ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ൻ​റു​മാ​യ പൂ​വ​ച്ച​ൽ പു​ളി​ങ്കോ​ട് മ​ണി ഭ​വ​നി​ൽ സു​കു​മാ​ര​ൻ നാ​യ​രു​ടെ വീ​ടി​നു​നേ​രെ ന​ട​ന്ന ക​ല്ലേ​റി​ൽ വീ​ടി​​െൻറ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ട് ത​ക​ർ​ത്തു.

യൂ​ത്ത്‌ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ഷാ​നി​​െൻറ കാ​പ്പി​ക്കാ​ടു​ള്ള വീ​ടി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ക​യും ഭീ​ഷ​ണി​മു​ഴ​ക്കു​ക​യും ചെ​യ്തു. ഷാ​നി​​െൻറ വീ​ടി​​െൻറ വാ​തി​ൽ അ​ക്ര​മി​ക​ൾ ച​വി​ട്ടി​ത്തു​റ​ക്കാ​ൻ ശ്ര​മി​ച്ചു. മാ​താ​വ് ബ​ഹ​ളം ​െവ​ച്ച​തോ​ടെ അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. അ​ക്ര​മി​ക​ൾ പൂ​വ​ച്ച​ൽ വാ​ർ​ഡ് അം​ഗം രാ​ഘ​വ​ലാ​ലി​നെ​തി​രെ ഭീ​ക്ഷ​ണി ഉ​യ​ർ​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. ബൈ​ക്കി​ൽ എ​ത്തി​യ​വ​രാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​െ​ത​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം.​എ​ൽ.​എ, ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ് ജ​ലീ​ൽ മു​ഹ​മ്മ​ദ്, ഡി.​സി.​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കാ​ട്ടാ​ക്ക​ട സു​ബ്ര​ഹ്മ​ണ്യ പി​ള്ള, കെ.​പി.​സി.​സി അം​ഗം ബി.​എ​ൻ. ശ്യാം​കു​മാ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റു​മാ​രാ​യ സി.​ആ​ർ. ഉ​ദ​യ​കു​മാ​ർ, മ​ല​യ​ടി പു​ഷ്പാ​ങ്ക​ത​ൻ, കു​റ്റി​ച്ച​ൽ വേ​ല​പ്പ​ൻ, ക​ട്ട​ക്കോ​ട് ത​ങ്ക​ച്ച​ൻ, എ​സ്.​എം സെ​യ്ത് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ട്ടാ​ക്ക​ട പൊ​ലീ​സ് കേ​െ​സ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story