കൊല്ലം തുറമുഖ വികസനം; എമിഗ്രേഷനുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും

05:03 AM
24/06/2020
കൊല്ലം: തുറമുഖത്തെ എമിഗ്രേഷനുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ. എമിഗ്രേഷന്‍ സംവിധാനങ്ങളുടെ അനുമതി ലഭിക്കുന്നതിലെ കാലതാമസമാണ് കൊല്ലം തുറമുഖം യാഥാര്‍ഥ്യമാകുന്നതില്‍ തടസ്സമായി നില്‍ക്കുന്നത്. കെട്ടിടങ്ങളും കൗണ്ടറുകളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വളരെവേഗം പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാറിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബീച്ചില്‍ സ്ഥാപിച്ചിരിക്കുന്ന മത്സ്യബന്ധനോപകരണങ്ങള്‍ സൂക്ഷിക്കുന്ന കൂടങ്ങള്‍ മാറ്റുന്നതിൻെറ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് ലോക്കര്‍ മുറികള്‍ ലഭ്യമാക്കും. നീണ്ടകര തുറമുഖത്ത് വലവീശി മത്സ്യബന്ധനം നടത്തുന്നതിന് നിലവില്‍ ഒരു തടസ്സവുമില്ല. ബയോമെട്രിക് കാര്‍ഡ് മുഖേന തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തി തിരികെ പോകാം -മന്ത്രി പറഞ്ഞു. കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി.ജെ. മാത്യു, പോര്‍ട്ട് ഓഫിസര്‍ ഹരി അച്യുതവാര്യര്‍ തുടങ്ങിയവർ പങ്കെടുത്തു. ജവഹര്‍ നവോദയ വിദ്യാലയം; ഫലം പ്രസിദ്ധീകരിച്ചു കൊല്ലം: കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് വേണ്ടി 2020 ജനുവരി 11നും ഒമ്പതാം ക്ലാസ് പ്രവേശനത്തിനായി ഫെബ്രുവരി എട്ടിനും നടത്തിയ പരീക്ഷകളുടെ ഫലം www.navodaya.gov.in/nvs/nvs-school/KOLLAM/en/home ല്‍ പ്രസിദ്ധീകരിച്ചു.
Loading...