ഉത്ര വധക്കേസ് പ്രതികളെ കോടതിയിൽ ഹാജരാക്കി

05:03 AM
24/06/2020
അഞ്ചൽ: ഉത്ര വധക്കേസ് പ്രതികളായ സൂരജിനെയും സുരേഷ് കുമാറിനെയും കസ്റ്റഡി കാലാവധി തീർന്നതിനാൽ വനം വകുപ്പധികൃതർ പുനലൂർ കോടതിയിൽ ഹാജരാക്കി. ഏഴ് ദിവസത്തെ തെളിവെടുപ്പിൽ വളരെ സുപ്രധാന വിവരങ്ങളാണ് വനംവകുപ്പിന് ശേഖരിക്കാനായത്. മൂന്ന് പുതിയ കേസുകൾ കൂടി ഇരുവർക്കുമെതിരേ രജിസ്റ്റർ ചെയ്തു. കേസുകളുടെ തെളിവെടുപ്പും മറ്റ് നടപടിക്രമങ്ങളും വനംവകുപ്പിന് പൂർത്തീകരിക്കേണ്ടതുണ്ട്. ജൂൺ 30ന് ശേഷം പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്നതിന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് അന്വേഷണോദ്യോഗസ്ഥനായ അഞ്ചൽ റേഞ്ച് ഓഫിസർ ബി.ആർ. ജയൻ അറിയിച്ചു. ദേവസ്വം ബോർഡ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കണം കൊല്ലം: ദേവസ്വം ബോർഡിൻെറ ഉടമസ്ഥതയിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പട്ടിക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇപ്പോൾ നടത്തുന്ന അധ്യാപക-അനധ്യാപക നിയമനങ്ങളിൽ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ സംവരണം ഏർപ്പെടുത്തണമെന്ന് സംസ്ഥാന പ്രസിഡൻറ് എസ്. അജയകുമാറും സെക്രട്ടറി കെ. സോമപ്രസാദ് എം.പിയും ആവശ്യപ്പെട്ടു. അഷ്ടമുടിക്കായലിൽ ഉപവാസം (ചിത്രം) കൊല്ലം: പ്രവാസികളോടുള്ള അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അഷ്ടമുടിക്കായലിൻെറ മധ്യത്തിൽ ഏകദിന ഉപവാസം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ആർ. അരുൺരാജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, ഉണ്ണി ഇലവിനാൽ, എ. ഷാനവാസ്ഖാൻ, സൂരജ് രവി, ചിറ്റുമൂല നാസർ, ഫൈസൽ കുളപ്പാടം, ദിനേശ് ബാബു, വിഷ്ണുസുനിൽ പന്തളം, സാജുഖാൻ എന്നിവർ സംസാരിച്ചു.
Loading...