നില്‍പ് സമരം

05:03 AM
24/06/2020
കരുനാഗപ്പള്ളി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ തൊടിയൂര്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് ക്ലാപ്പന അധ്യക്ഷത വഹിച്ചു. സാമ്പത്തിക സഹായ പദ്ധതി തുടങ്ങി കൊല്ലം: മത്സ്യഫെഡ് സംഘങ്ങളുടെ സെക്രട്ടറിമാര്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. െതരഞ്ഞെടുക്കപ്പെട്ട 95 സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാര്‍ക്ക് പ്രതിമാസം 10,000 രൂപ വീതം ഒരു വര്‍ഷത്തേക്കാകും വേതനം. ഇതിനായി 1.14 കോടി രൂപ മത്സ്യഫെഡിന് അനുവദിച്ചു. സഹകരണ സംഘങ്ങള്‍ക്കുള്ള ധനസഹായവും ചടങ്ങില്‍ നല്‍കി. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു. ഞാറ്റുവേല ചന്ത കടയ്ക്കൽ: ഞാറ്റുവേല ചന്തയുടെ ചടയമംഗലം ബ്ലോക്ക്തല ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. അരുണാദേവി അധ്യക്ഷത വഹിച്ചു.
Loading...