Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥികൾക്കായി ടെലി ...

വിദ്യാർഥികൾക്കായി ടെലി കൗൺസലിങ്ങിന് തുടക്കം

text_fields
bookmark_border
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻറ് കൗൺസലിങ് സെല്ലിൻെറ ആഭിമുഖ്യത്തിൽ 'ഒപ്പം' എന്ന പേരിൽ സംസ്ഥാനത്ത് നടത്തുന്ന ടെലി കൗൺസലിങ് ജില്ലയിൽ തുടങ്ങി. ഹയർ സെക്കൻഡറി തലംവരെ പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കോ അവരുടെ രക്ഷാകർത്താക്കൾക്കോ സൗകര്യം പ്രയോജനപ്പെടുത്താം. കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ വിദ്യാർഥികൾക്കുണ്ടാകുന്ന മാനസിക സംഘർഷം, കൗമാരക്കാരായ വിദ്യാർഥികളുടെ ശാരീരിക-മാനസിക പ്രയാസങ്ങൾ, ഓൺലൈൻ ക്ലാസ് സംബന്ധമായ സംശയനിവാരണം തുടങ്ങി കുട്ടികളുടെ ഏത് പ്രശ്നവും 'ഒപ്പ'വുമായി പങ്കുവെക്കാമെന്ന് ജില്ല കോഒാഡിനേറ്റർ ഷിഹാബ് എ അറിയിച്ചു. കൗൺസലിങ് ടീം: ശോഭാറാണി എസ്.എൽ (8547099166), ഡോ. ബിന്ദു എസ്.വി (9497852379), ഷൈലാമ്മ ടി.കെ (9446179437), അനുപമ റ്റി (9496818170), ശ്രീദേവി പി.ആർ (9496814899), ലിറ്റി സൂലിയ സൈമൺ (9447428398), ഡോ. സന്ധ്യ എസ്.വി (9847344467), ഡോ. ഷോളി എസ് (9847208802), സുമിത്ര എച്ച് (8891137038), ഷാജഹാൻ എസ് (9446808990), ലക്ഷ്മി പ്രിയ എസ് (9447755647), ശ്രീകല പി.ജി (9446848942).
Show Full Article
TAGS:LOCAL NEWS 
Next Story