Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജലജീവന്‍ പദ്ധതിക്ക്​...

ജലജീവന്‍ പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
തിരുവനന്തപുരം: എല്ലാ ഗ്രാമീണവീടുകളിലും അഞ്ചുവര്‍ഷംകൊണ്ട് പൈപ്പ് വഴി കുടിവെള്ളമെത്തിക്കുന്ന ജലജീവന്‍ പദ്ധതിക്ക് തുടക്കമായി. കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പദ്ധതി മാര്‍ഗരേഖയുടെ മലയാളം പതിപ്പ് മന്ത്രി എ.സി. മൊയ്തീന് നല്‍കി പ്രകാശനം ചെയ്തു. ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി സന്നിഹിതനായിരുന്നു. 2024ൽ പദ്ധതി വഴി 50 ലക്ഷം ഗ്രാമീണവീടുകളില്‍ കുടിവെള്ളമെത്തിക്കാനാണ് ലക്ഷ്യം. നടപ്പ് സാമ്പത്തികവര്‍ഷം 10 ലക്ഷം ഗ്രാമീണവീടുകളില്‍ കുടിവെള്ളമെത്തിക്കും. ഇതിനായി 1525 കോടി രൂപ കണക്കാക്കി. കേന്ദ്ര സര്‍ക്കാറിൻെറ മാര്‍ഗരേഖയനുസരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ 50:50 എന്ന അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന വിഹിതം.
Show Full Article
TAGS:LOCAL NEWS 
Next Story