Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് ടി.വിയും ടാബും നൽകി

text_fields
bookmark_border
വർക്കല: ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ടി.വിയും ടാബുകളും നൽകി. കാപ്പിൽ ഗവ.എച്ച്.എസ്.എസിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സിങ്കപ്പൂർ സതീഷ് ഗോവിന്ദൻ ആൻഡ് ഫ്രണ്ട്സാണ് സൗകര്യമൊരുക്കിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ അർഹരായ 16 വിദ്യാർഥികൾക്കാണ് ടാബുകൾ നല്‍കിയത്. ഇതോടെ കാപ്പിൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടുവിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യമായതായി സ്കൂൾ അധികൃതർ അറിയിച്ചു. ടാബുകളുടെ വിതരണോദ്ഘാടനം മന്ത്രി മേഴ്സിക്കുട്ടിയമ്മ വിഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ഷൈലേഷ് കുമാർ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ സി. ബീന, പനയറ ജയചന്ദ്രൻ, അനിൽ വെൺകുളം, വൈസ് പ്രിൻസിപ്പൽ ഷീബ, സലിം കുട്ടി, ഷിനു പി.എസ്, ഉണ്ണികൃഷ്ണപിള്ള എന്നിവർ സംബന്ധിച്ചു. 'മുന്നേറ്റം വർക്കല' പ്രവാസി വാട്സ്ആപ് കൂട്ടായ്മ അഡ്വ.വി. ജോയി എം.എൽ.എയുടെ ഗൃഹപാഠം പദ്ധതിയിലേക്ക് 10 ടി.വി സംഭാവന ചെയ്തു. ട്രഷറർ അഡ്വ. സി.എസ്. രാജീവ് ടി.വികൾ എം.എൽ.എക്ക് കൈമാറി. ട്രസ്റ്റ് അംഗങ്ങളായ സുനിൽ മർഹബ, ബൈജു സലാം, റാഫി, ബിജി. എം. ഇല്യാസ്, മനു, സുഭാഷ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story