Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​ഥാപനത്തെ...

സ്​ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന്​

text_fields
bookmark_border
തിരുവനന്തപുരം: രാമചന്ദ്രൻ ടെക്സ്റ്റൈൽസിലെ ജീവനക്കാർക്ക് കോവിഡ്-19 പോസിറ്റീവാെണന്ന് വ്യാജ വാർത്ത ചില സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി മാനേജ്മൻെറിൻെറ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതിൽ ഒരു സത്യാവസ്ഥയുമില്ലെന്നും മാനേജ്മൻെറ് അറിയിച്ചു. ഇത് സ്ഥാപനത്തെ മനഃപൂർവം അപകീർത്തിപ്പെടുത്താനായി കെട്ടിച്ചമച്ചതാണ്. ദയവായി ഇങ്ങനെ വ്യാജ വാർത്ത സൃഷ്ടിച്ച് ജനങ്ങളെ പരിഭ്രാന്തി ആക്കാതിരിക്കുക. സർക്കാർ നിഷ്കർഷിച്ചിട്ടുള്ളതുപോലെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. സ്ഥാപനത്തിനെതിരെ വ്യാജവാർത്ത നിർമിച്ചവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മാനേജ്മൻെറ് വാർത്തകുറിപ്പിൽ പറഞ്ഞു. കിംസ് മണക്കാട് മെഡിക്കൽ സൻെററിൽ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് തിരുവനന്തപുരം: മണക്കാട് പ്രവർത്തിക്കുന്ന കിംസ് മെഡിക്കൽ സൻെററൽ ജൂൺ 20ന് രാവിലെ ഒമ്പത് മുതൽ ആറ് വരെ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. സാമൂഹിക അകലവും മറ്റ് സുരക്ഷ മാനദണ്ഡങ്ങളും ഉറപ്പാക്കി സംഘടിപ്പിക്കുന്ന ക്യാമ്പിൽ അപ്പോയിൻമൻെറ് അടിസ്ഥാനത്തിലാണ് നടത്തുന്നത്. ഈ സൗജന്യ ക്യാമ്പിൽ ബ്ലഡ്പ്രഷർ, ബി.എം.ഐ, എച്ച്.ബി, എ വൺ സി, ഡൻെറൽ, ഒഫ്താൽ പരിശോധനകളും സൗജന്യമായി നൽകും. ബുക്കിങ്ങിന് 9633999224.
Show Full Article
TAGS:LOCAL NEWS 
Next Story