Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുഞ്ഞിനെ ഉപേക്ഷിച്ച...

കുഞ്ഞിനെ ഉപേക്ഷിച്ച മാതാവിനുവേണ്ടി പൊലീസ് തിരച്ചില്‍

text_fields
bookmark_border
കുളത്തൂപ്പുഴ: മൂന്ന് വയസ്സുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ചുപോയ യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുളത്തൂപ്പുഴ സ്വദേശിയായ 21 കാരിയെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായതെന്ന് കാട്ടി ബന്ധുക്കള്‍ കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. അപകടത്തിൽ മരിച്ച സുഹൃത്തുക്കൾക്ക് ജന്മനാടിൻെറ വിട ചാത്തന്നൂർ: അപകടത്തിൽ മരിച്ച സുഹൃത്തുക്കൾക്ക് ജന്മനാട് തേങ്ങലുകളോടെ വിട നൽകി. കരൾവേവുന്ന കാഴ്ചകളാണ് ചൊവ്വാഴ്ച കല്ലുവാതുക്കലിൽ കണ്ടത്. സന്തോഷത്തോടെ ഒരുമിച്ചുപോയ കൂട്ടുകാരുടെ മൃതദേഹങ്ങൾ കളിച്ചുവളർന്ന മണ്ണിലേക്കെത്തിച്ചപ്പോൾ പലരും തളർന്നുവീണു. വഴിയോരങ്ങളിൽ കാത്തുനിന്ന് ജനങ്ങൾ ആദാരാഞ്ജലികൾ അർപ്പിച്ചു. പ്രദേശത്ത് കോവിഡ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ മരണ വീടുകളിൽ ആരും എത്തിയില്ല. മൂന്ന് ആംബുലൻസുകളിലാണ് മൃതദേഹങ്ങൾ എത്തിയത്. മരിച്ചവരുടെ വീടുകളിൽ ബന്ധുക്കളും അയൽവാസികളും മാത്രം. അസീമിൻെറ മൃതദേഹം കണ്ടപ്പോൾ പിതാവ് നാസറുദീൻ ബോധരഹിതനായി വീണു. മറ്റു രണ്ടുപേരുടെയും മൃതദേഹങ്ങൾ അവരവരുടെ വീട്ടിൽ ചിതയൊരുക്കി സംസ്‍കാരം നടത്തി. ആദ്യം പ്രിൻസിൻെറ മൃതദേഹമാണ് സംസ്‍കാരം നടത്തിയത്. കിടപ്പിലായ പിതാവിൻെറ ഏക ആശ്രയമായ പ്രിൻസിന് വിവാഹാലോചനകൾ നടക്കവെയാണ് ദുരന്തം നടന്നത്. വിദേശത്തുനിന്ന് ഒരുവർഷം മുമ്പ് നാട്ടിലെത്തിയ മനേഷ് പാരിപ്പള്ളിയിലെ വ്യാപാരസ്ഥാപനത്തിൽ സെയിൽസ്‌മാനായി ജോലി നോക്കിവരുകയായിരുന്നു. വയോധികരായ മാതാപിതാക്കൾക്ക് താങ്ങായിരുന്നു മനേഷ്. അപകടത്തിൽനിന്ന് രക്ഷപ്പെട്ട സുബിനും മഹേഷും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഐ.സി.യുവിലാണ് നിസ്സാര പരിക്കേറ്റ അഖിൽ, വിനീത്, വിപിൻ എന്നിവർ വീടുകളിൽ തിരിച്ചെത്തി. കോവിഡ് പരിശോധന കഴിഞ്ഞ് ഉച്ചക്ക് രണ്ടോടെയാണ് മൃതദേഹങ്ങൾ എത്തിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story