Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവി​െൻറ മൃതദേഹം...

യുവാവി​െൻറ മൃതദേഹം കണ്ടെത്തിയ സംഭവം: ദുരൂഹത അന്വേഷിക്കും

text_fields
bookmark_border
യുവാവിൻെറ മൃതദേഹം കണ്ടെത്തിയ സംഭവം: ദുരൂഹത അന്വേഷിക്കും കഴക്കൂട്ടം: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ചികിത്സക്കിടെ കാണാതായ യുവാവിൻെറ മൃതദേഹം ശ്രീകാര്യത്ത് കണ്ടെത്തിയ സംഭവത്തിലെ ദുരൂഹ സാധ്യത അേന്വഷിക്കുമെന്ന് പൊലീസ്. കോവിഡ് പരിശോധനഫലം ലഭിച്ചാലുടനെ പോസ്റ്റ്മോർട്ടം നടപടി ആരംഭിക്കുമെന്നും അതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനിടെ സംഭവസ്ഥലത്ത് പ്രവർത്തിക്കുന്ന ബാങ്കിേൻറതുൾപ്പെടെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമവും തുടങ്ങി. കല്ലമ്പലത്ത് നടന്ന സംഘർഷത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചെമ്മരുതി മുട്ടപ്പലം തുണ്ടുവിളവീട്ടിൽ ഷൈജു(42)നെ കാണാതാകുന്നത്. തിങ്കളാഴ്ച രാവിലെ എേട്ടാടെയായിരുന്നു രണ്ട് ബഹുനില കെട്ടിടങ്ങളുടെ ഇടയിൽ ദുരൂഹ സാഹചര്യത്തിൽ കെട്ടിത്തൂക്കിയ നിലയിൽ ഷൈജുവിൻെറ മൃതദേഹം കണ്ടെത്തുന്നത്. കെട്ടിടങ്ങളുടെ പരിസരങ്ങളിലും ഗോവണിപ്പടികളിലും കണ്ടെത്തിയ രക്തക്കറകളും മൃതദേഹത്തിലെ മുറിവുകളും സംശയം ഉയർത്തുന്നുണ്ട്. ഷൈജു ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് ഇയാളുടെ ബന്ധുക്കൾ ഇന്നലെ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. തയ്യൽ തൊഴിലാളിയായ സോനയാണ് ഷൈജുവിൻെറ ഭാര്യ. മൂന്നരവയസ്സുള്ള കെവിൻ മകനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story