Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.ടി.എ...

കെ.എസ്.ടി.എ പ്രവർത്തനങ്ങൾ മാതൃകപരം ^മന്ത്രി കടകംപള്ളി

text_fields
bookmark_border
കെ.എസ്.ടി.എ പ്രവർത്തനങ്ങൾ മാതൃകപരം -മന്ത്രി കടകംപള്ളി കിളിമാനൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻെറ (കെ.എസ്.ടി.എ) നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ മാതൃകപരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രണ്ടു കോടി രൂപ ചെലവിൽ ടെലിവിഷൻ നൽകുന്നതിൻെറ കിളിമാനൂർ ഉപജില്ല തല വിതരണോദ്ഘാടനം കിളിമാനൂർ ഗവ. എൽ.പി.എസിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പി.വി. രാജേഷ് പദ്ധതി വിശദീകരിച്ചു. കെംഡൽ ചെയർമാൻ മടവൂർ അനിൽ, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ, കെ.എസ്.ടി.എ മുൻ ജനറൽ സെക്രട്ടറി എം. ഷാജഹാൻ, പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡൻറ് പി. ലാലി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഒാഡിനേറ്റർ എസ്. ജവാദ്, ഉപ ജില്ല വിദ്യാഭ്യാസ ഓഫിസർ വി. രാജു, മുൻ ബി.പി.ഒ എം.എസ്. സുരേഷ് ബാബു, കെ.എസ്.ടി.എ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വി.ആർ. സാബു, കെ.വി. വേണുഗോപാൽ എന്നിവർ സംബന്ധിച്ചു. സബ്ജില്ല സെക്രട്ടറി എസ്. സുരേഷ് കുമാർ സ്വാഗതവും ജോയൻറ് സെക്രട്ടറി വി.ഡി. രാജീവ് നന്ദിയും പറഞ്ഞു. ചിത്രവിവരണം: KM R Pho-16- 1 a കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ടെലിവിഷൻ വിതരണ പദ്ധതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story