Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാജ ഷോപ്പിങ്​​...

വ്യാജ ഷോപ്പിങ്​​ സൈറ്റുകൾ: ജാഗ്രത വേണമെന്ന്​ സൈബർ ഡോം

text_fields
bookmark_border
തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് ബ്രാൻഡഡ് ഇലക്ട്രോണിക്സ് സാധനങ്ങളടക്കം ലഭ്യമാവുമെന്ന് സാമൂഹിക മാധ്യമങ്ങൾവഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിങ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ ഡോം നോഡൽ ഓഫിസറും എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം അറിയിച്ചു. പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകൾക്ക് സമാനമായാണ് വ്യാജ സൈറ്റുകളും പ്രവർത്തിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് പുറമേ വാട്സ്ആപ്, ഇ-മെയിൽ എന്നിവ വഴി ലിങ്കുകൾ ലഭ്യമാക്കിയും തട്ടിപ്പ് നടക്കുന്നു. ലോക്ഡൗൺ സാഹചര്യത്തിൽ ജനങ്ങൾ കൂടുതലായി ഇ-കോമേഴ്‌സ് സൈറ്റുകളെ ആശ്രയിക്കുന്ന സാഹചര്യം മുതലെടുത്താണ് തട്ടിപ്പുകൾ വർധിപ്പിച്ചത്. വെബ്സൈറ്റ് മേൽവിലാസം പരിശോധിച്ചാൽ വ്യാജ സൈറ്റുകൾ തിരിച്ചറിയാനാവും. തട്ടിപ്പുകളുടെ രീതി ദിനംപ്രതി മാറിവരുന്ന സാഹചര്യമാണുള്ളത്. ഇത്തരത്തിലെ തട്ടിപ്പുകളെക്കുറിച്ച് മനസ്സിലാക്കാനും ജാഗ്രത പുലർത്താനും കേരള പൊലീസ്, സൈബർഡോം എന്നിവയുടെ സോഷ്യൽ മീഡിയ പേജുകൾ വഴി നിർദേശങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്. ജാഗ്രത നിർദേശങ്ങൾ സൈബർഡോമിൻെറ 'ബി സേഫ്' എന്ന അപ്ലിക്കേഷൻ വഴിയും സന്ദേശമായി നൽകുന്നു. ജനങ്ങൾ ഇൗ സേവനങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും എ.ഡി.ജിപി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story