Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.ഇ.ബി...

കെ.എസ്.ഇ.ബി ഓഫിസുകൾക്കുമുന്നിൽ കോൺഗ്രസ് ധർണ

text_fields
bookmark_border
കൊല്ലം: വർധിച്ച വൈദ്യുതി ചാർജ് പിൻവലിക്കുക, ബി.പി.എൽ വിഭാഗക്കാർക്ക് മൂന്നു മാസം വൈദ്യുതി ചാർജ് സൗജന്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി നിർദേശപ്രകാരം സംസ്ഥാനത്തെ എല്ലാ കെ.എസ് .ഇ.ബി ഓഫിസിനു മുന്നിലും പ്രതിഷേധ സമരം നടത്തി. ജില്ലതല ഉദ്‌ഘാടനം ആശ്രാമം കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് മോഹൻ ബോസ് അധ്യക്ഷത വഹിച്ചു. ഡി. ഗീതാകൃഷ്ണൻ, എം.എസ്. പുരുഷോത്തമൻ, പി.ആർ. ബാബുരാജൻ, ഓലയിൽ ചന്ദ്രൻ, സ്യമന്തഭദ്രൻ, ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. കണ്ണനല്ലൂരിൽ ഡി.സി.സി വൈസ് പ്രസിഡൻറ് എസ്. വിപിനചന്ദ്രൻ, കൊല്ലം വെസ്റ്റിൽ കൊല്ലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ആർ. രമണൻ, കൊല്ലം സൗത്തിൽ ഡി.സി.സി വൈസ് പ്രസിഡൻറ് സൂരജ് രവി, വെളിയത്ത് കെ.പി.സി.സി വൈസ് പ്രസിഡൻറ് എഴുകോൺ നാരായണൻ, ഇരവിപുരം വടക്കേവിളയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അൻസാർ അസീസ്, മണക്കാട് കെ.പി.സി.സി വൈസ് പ്രസിഡൻറ് മോഹൻ ശങ്കർ, ഇരവിപുരത്ത് പ്രതാപ വർമ തമ്പാൻ, മയ്യനാട് ബേബിസൺ, കൊട്ടിയം ഇലക്ട്രിക്കൽ സെക്ഷനു മുന്നിൽ കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ എന്നിവർ ഉദ്ഘാടനം ചെയ്തു. പത്തനാപുരം,പത്തനാപുരം നോർത്ത്, പിറവന്തൂര്‍ കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന ധര്‍ണ കെ.പി.സി.സി നിർവാഹകസമിതി അംഗം സി.ആർ. നജീബ്, പുനലൂർ ഈസ്റ്റ്, വെസ്റ്റ്, സെൻട്രൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം കെ.പി.സി.സി മുൻ വൈസ് പ്രസിഡൻറ് ഭാരതീപുരം ശശി, കരവാളൂരിലെ ധർണ ഡി.സി.സി ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ എന്നിവരും ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story