Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡ്രൈവർക്ക്​ കോവിഡ്​:...

ഡ്രൈവർക്ക്​ കോവിഡ്​: കൂടുതൽ കെ.എസ്​.ആർ.ടി.സി ജീവനക്കാർ നിരീക്ഷണത്തിൽ പോകും

text_fields
bookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ കൂടുതൽ കെ.എസ്.ആർ.ടി.സി ജീവനക്കാരും നിരീക്ഷണത്തിലേക്ക് പോകും. രോഗം സ്ഥിരീകരിച്ചയാളുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന 17 പേരെ ക്വാറൻറീനിലേക്ക് മാറ്റി. പ്രേത്യക സർവിസ് നടത്തിയിരുന്ന പാപ്പനംകോട് ഡിപ്പോയുടെ ബസിലെ ഡ്രൈവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും എത്തുന്നവരെ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്ന ഡ്യൂട്ടിയായിരുന്നു. അതിനാൽ സാധാരണ യാത്രക്കാരുമായി അടുത്തിടപഴകേണ്ടിവന്നിട്ടില്ല. പക്ഷേ, പാപ്പനംകോട് ‍ഡിപ്പോയിലെ ജീവനക്കാർ വിശ്രമിക്കുന്ന സ്ഥലത്തായിരുന്നു ഇദ്ദേഹം കഴിഞ്ഞത്. അതിനാൽ ഇവിടം വിശ്രമത്തിന് ഉപയോഗിച്ചിരുന്ന 17 ജീവനക്കാരെ ക്വാറൻറീനിലാക്കി. ഡിേപ്പായും ബസും അണുനശീകരണം നടത്തും. മലപ്പുറം സ്വദേശിയായ രോഗം സ്ഥിരീകരിച്ച യുവാവ് നഗരത്തിലാണ് മൊബൈൽ കട നടത്തിയിരുന്നത്. മലപ്പുറത്തുനിന്ന് മേയ് 17ന് െട്രയിനിലാണ് തിരുവനന്തപുരെത്തത്തിയത്. ഇദ്ദേഹവുമായി അടുത്തിടപഴകിയവരെ പൂർണമായും കണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ കടയിൽ എത്തിയവരുടെ പൂർണവിവരങ്ങൾ അറിയാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story