Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലയിൽ...

ജില്ലയിൽ നാലുപേർക്കുകൂടി കോവിഡ്

text_fields
bookmark_border
തിരുവനന്തപുരം: . ചെന്നൈയിൽനിന്ന് ഈ മാസം 14 ന് എത്തിയ വർക്കല സ്വദേശിയായ 30 വയസ്സുള്ള സ്ത്രീക്കും രണ്ടു വയസ്സുള്ള കുഞ്ഞിനും തൃശൂർ സ്വദേശിയായ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ, തിരുവനന്തപുരത്ത് മൊബൈൽ ഷോപ്പ് നടത്തുന്ന മലപ്പുറം സ്വദേശിയായ 28 കാരൻ എന്നിവർക്കാണ് അസുഖം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ജില്ലയിൽ പുതുതായി 929 പേർ രോഗനിരീക്ഷണത്തിലായി. 324 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 15,369 പേർ വീടുകളിലും 1038 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 32 പേരെ പ്രവേശിപ്പിച്ചു. 34 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിലെ ആശുപത്രികളിൽ 171 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 287 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. ഇന്നലെ 327 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 43 സ്ഥാപനങ്ങളിലായി 1038 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story