Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലയിൽ...

ജില്ലയിൽ നാലുപേർക്കുകൂടി കോവിഡ്

text_fields
bookmark_border
* കുളത്തുമ്മൽ ആശാ വർക്കർക്ക് പോസിറ്റിവ് തിരുവനന്തപുരം: ജില്ലയിൽ ഞായറാഴ്ച നാലുപേർക്കുകൂടി കോവിഡ്. ഇതിൽ ഒരാൾ കുളത്തുമ്മൽ ആശാവർക്കറാണ്. കർണാടകയിൽനിന്ന് ട്രെയിൻ മാർഗമെത്തിയ മുല്ലൂർ സ്വദേശി പുരുഷൻ (39), കുവൈത്തിൽനിന്ന്‌ വന്ന വെഞ്ഞാറമൂട് സ്വദേശി പുരുഷൻ (37), ദുൈബയിൽ നിന്നെത്തിയ വർക്കല പാളയംകുന്ന് സ്വദേശി സ്ത്രീ (51), കുളത്തുമ്മൽ സ്വദേശിയായ സ്ത്രീ (54) എന്നിവരുടെ പരിശോധനഫലമാണ് പോസിറ്റിവായത്. കുളത്തുമ്മൽ സ്വദേശിനിക്ക് രോഗം പകർന്നതിൻെറ കൃത്യമായ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇവർ ഗൃഹസന്ദർശനം നടത്തിയയിടങ്ങളിൽ ഇതുവരെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ആമച്ചലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സന്ദർശനം നടത്തിയിരുന്നു. ഞായറാഴ്ച ജില്ലയിൽ പുതുതായി 800 പേർ രോഗനിരീക്ഷണത്തിലായി. 242 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 14,871 പേർ വീടുകളിലും 799 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഞായറാഴ്ച രോഗലക്ഷണങ്ങളുമായി 21 പേരെ പ്രവേശിപ്പിച്ചു. 40 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 167 പേർ നിരീക്ഷണത്തിലുണ്ട്. 231 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. ഞായറാഴ്ച 169 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 43 സ്ഥാപനങ്ങളിലായി 799 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 1879 വാഹനങ്ങൾ പരിശോധിച്ചു. കലക്ടറേറ്റ് കൺട്രോൾ റൂമിൽ 131കാളുകളാണ് എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 17 പേർ മൻെറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. ആകെ നിരീക്ഷണത്തിലുള്ളവർ -15,837 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -14,871 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -167 കോവിഡ് കെയർ സൻെററുകളിലുള്ളവർ -799
Show Full Article
TAGS:LOCAL NEWS 
Next Story