Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right54 പേർക്ക്​ കോവിഡ്​,...

54 പേർക്ക്​ കോവിഡ്​, 56 പേർക്ക്​ മുക്തി

text_fields
bookmark_border
തിരുവനന്തപുരം: മുൻ ദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് കേസുകളിൽ നേരിയ കുറവ്. സംസ്ഥാനത്ത് 54 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് എട്ടും എറണാകുളം, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള ഏഴുപേര്‍ക്ക് വീതവും പാലക്കാട്, കാസർകോട് ജില്ലകളില്‍നിന്നുള്ള ആറുപേര്‍ക്ക് വീതവും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള നാലുപേര്‍ക്കുവീതവും കോട്ടയം, മലപ്പുറം ജില്ലകളില്‍നിന്നുള്ള മൂന്നുപേര്‍ക്കുവീതവും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍നിന്നുള്ള രണ്ടുപേര്‍ക്കുവീതവും കൊല്ലം, വയനാട്, ജില്ലകളില്‍നിന്നുള്ള ഒാരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 23 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് (യു.എ.ഇ- 13, സൗദി - അഞ്ച്, നൈജീരിയ-മൂന്ന്, കുവൈത്ത്- രണ്ട്) വന്നവരാണ്. 25 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് (മഹാരാഷ്ട്ര- 13, തമിഴ്‌നാട്- ഒമ്പത്, കര്‍ണാടക-ഒന്ന്, ഡല്‍ഹി- ഒന്ന്, ഹരിയാന-ഒന്ന്) വന്നതാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂരിൽ രണ്ടുപേര്‍ക്കും മലപ്പുറത്ത് ഒരാള്‍ക്കുമാണ് സമ്പര്‍ക്കപ്പകർച്ചയുണ്ടായത്. ഇതു കൂടാതെ, മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒന്നും തൃശൂര്‍ ജില്ലയിലെ രണ്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന 56 പേരുടെ പരിശോധനഫലം നെഗറ്റിവായി. പാലക്കാട് ജില്ലയില്‍ 27 പേരുടെയും തൃശൂരിൽ ഏഴുപേരുടെയും മലപ്പുറത്ത് അഞ്ചുപേരുടെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നുള്ള മൂന്നുപേരുടെ വീതവും കോട്ടയം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള രണ്ടുപേരുടെ വീതവും വയനാട് കാസർകോട് ജില്ലകളില്‍ ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റിവായത്. ഇതോടെ 1340 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1101 പേര്‍ ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടി. 2,42,767 പേര്‍ നിരീക്ഷണത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,42,767 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,40,744 പേര്‍ വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും ക്വാറൻറീനിലാണ്; 2023 പേര്‍ ആശുപത്രികളിലും. 224 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിമാനത്താവളങ്ങൾ വഴി 71,595 പേരും കപ്പൽ മാർഗം 1621 പേരും ചെക്പോസ്റ്റുകൾ വഴി 1,39,749 പേരും ട്രെയിനുകൾ വഴി 27,312 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,40,277 പേരാണ് മടങ്ങിയെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4848 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതടക്കം 1,12,962 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതില്‍ 2851 സാമ്പിളുകളുടെ പരിശോധനഫലം വരാനുണ്ട്. ഇതുകൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍, അന്തർസംസ്ഥാന തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണന ഗ്രൂപ്പുകളില്‍നിന്ന് 30,785 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 28,935 സാമ്പിളുകള്‍ നെഗറ്റിവായി. ആറ് ഹോട്സ്പോട്ടുകൾ കൂടി സംസ്ഥാനത്ത് പുതുതായി ആറ് ഹോട്സ്പോട്ടുകൾ കൂടി. ഇടുക്കി ജില്ലയിലെ കുമളി, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര, കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന്, പേരാവൂര്‍ എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്സ്പോട്ടുകള്‍. കാസർകോട് ജില്ലയിലെ വോര്‍ക്കാടിയെ ഹോട്സ്പോട്ടില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 122 ഹോട്സ്പോട്ടുകളാണുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story