Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനടുവട്ടം -...

നടുവട്ടം - കൂരാച്ചിപ്പടി റോഡി​െൻറ ശോച്യാവസ്​ഥക്കെതിരെ യു.ഡി.എഫ് കുത്തിയിരുപ്പ് സമരം

text_fields
bookmark_border
നടുവട്ടം - കൂരാച്ചിപ്പടി റോഡിൻെറ ശോച്യാവസ്ഥക്കെതിരെ യു.ഡി.എഫ് കുത്തിയിരുപ്പ് സമരം നടുവട്ടം-കൂരാച്ചിപ്പടി റോഡ് ശോച്യാവസ്ഥ: യു.ഡി.എഫ് കുത്തിയിരുപ്പ് സമരം പട്ടാമ്പി: നടുവട്ടം കൂരാച്ചിപ്പടി റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എടപ്പലം യു.ഡി.എഫ് കമ്മിറ്റി നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. വർഷങ്ങളായി അറ്റകുറ്റപ്പണികളില്ലാതെ തകർന്ന റോഡ് രണ്ട് പ്രളയത്തോടെ യാത്ര ചെയ്യാനാവാത്തവിധം തകർന്നാണ് കിടപ്പ്. ഡി.സി.സി അംഗം വി. അഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അലി അപ്പത്തിൻകാട്ടിൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇസ്മയിൽ വിളയൂർ, സജീവ്, പി. മദനൻ, ഉണ്ണികൃഷ്ണൻ, അബൂബബക്കർ, ഷറഫുദ്ദീൻ, നൗഫൽ, ലിനേഷ്, രവി, ഇബ്രാഹിം, ഉണ്ണീൻ കുട്ടി, ഹുസൈൻ, മുസ്തഫ, അജ്മൽ തുടങ്ങിയവർ പങ്കെടുത്തു. മംഗലം ഡാം റിസർവോയറിലെ മണ്ണും ചളിയും നീക്കാൻ വീണ്ടും ടെൻഡർ മംഗലംഡാം: മംഗലംഡാം റിസർവോയറിലെ മണ്ണും ചളിയും നീക്കം ചെയ്യുന്നതിന് വീണ്ടും ടെൻഡർ വിളിക്കും. സെക്യൂരിറ്റി തുക കുറച്ചാണ് റീ ടെൻഡർ നടപടി നടത്തുന്നത്. നേരത്തേ സെക്യൂരിറ്റി തുകയായി കരാർ കമ്പനി ഒരുകോടി രൂപ കെട്ടിവെക്കണമെന്നായിരന്നു. എന്നാൽ, ഇപ്പോൾ ഇത് 25 ലക്ഷമായി കുറച്ചു. സെക്യൂരിറ്റി തുക വളരെ ഉയർന്നതിനാലാണ് കരാർ കമ്പനികൾ ടെൻഡറിന് മുന്നോട്ട് വരാതിരുന്നതെന്ന വിലയിരുത്തലിലാണ് ഇപ്പോൾ സെക്യൂരിറ്റി കുറച്ചിട്ടുള്ളത്. പദ്ധതി പ്രാവർത്തികമാക്കാൻ ഉതകുംവിധം ടെൻഡർ നടപടി ലളിതവും സുതാര്യവുമാക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. സംസ്ഥാനത്ത് ജലവിഭവ വകുപ്പിനുകീഴിലെ അണക്കെട്ടുകളിൽനിന്ന് മണ്ണും ചളിയും നീക്കാനുള്ള ഡാം ഡീസിൽ സ്റ്റേഷൻ പദ്ധതി നടപ്പാക്കുന്ന ആദ്യ റിസർവോയറാണ് മംഗലം. ജില്ലയിലെതന്നെ ചുള്ളിയാർ ഡാമാണ് മംഗലത്തിനൊപ്പമുള്ള മറ്റൊരു റിസർവോയർ. മംഗലം ഡാമിൽനിന്ന് 2.95 ദശലക്ഷം ഘനമീറ്റർ മണ്ണും ചളിയും നീക്കം ചെയ്യാനാണ് പദ്ധതിയിട്ടിട്ടുള്ളത്. മൂന്നുവർഷം കൊണ്ട് പൂർത്തിയാകുന്നതാണ് പദ്ധതി. ഡാമിൻെറ സംഭരണശേഷി പുനഃസ്ഥാപിച്ച് കുടിവെള്ളത്തിനും കൃഷിക്കുമായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ആധുനിക സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാകും മണ്ണും ചളിയും നീക്കം ചെയ്യുക. മണ്ണിൻെറ ഘടനയും തോതും അളവും നിജപ്പെടുത്തി ഗവേഷണ സ്ഥാപനങ്ങൾ നിരവധി തവണ റിസർവോയറിൽ പരിശോധന നടത്തിയിരുന്നു. pew daam മണ്ണും ചളിയും നിറഞ്ഞു സംഭരണശേഷി ഇല്ലാതായ മംഗലംഡാം. ഡാമിൻെറ കിഴക്ക് ഭാഗത്തെ കൈവഴികളിലൊന്നിലെ കാഴ്ച ഇന്ധനവില വർധനവിൽ പ്രതിഷേധം ശ്രീകൃഷ്ണപുരം: പെട്രോളിൻെറയും ഡീസലിൻെറയും ദിനംപ്രതിയുള്ള വില വർധനവിനെതിരേയും കേന്ദ്ര സർക്കാറിൻെറ ജനദ്രോഹ നടപടിക്കെതിരെയും കരിമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. മേപ്പാറ പള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് കെ.എം. ഹനീഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി. അശോകൻ അധ്യക്ഷത വഹിച്ചു. pew samaram കേന്ദ്രസർക്കാറിൻെറ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം കെ.എം. ഹനീഫ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story