Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലയിൽ പുതുതായി 926...

ജില്ലയിൽ പുതുതായി 926 പേർ നിരീക്ഷണത്തിൽ

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിൽ ശനിയാഴ്ച പുതുതായി 926 പേർ കോവിഡ് നിരീക്ഷണത്തിലായി. 196 പേർ നിരീക്ഷണ കാലയളവ് ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 15366 പേർ വീടുകളിലും 854 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 20 പേരെ പ്രവേശിപ്പിച്ചു. 21 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 186 പേർ നിരീക്ഷണത്തിലുണ്ട്. ശനിയാഴ്ച 332 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. ഇന്നലെ 287 പരിശോധനഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 43 സ്ഥാപനങ്ങളിലായി 854 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story