Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right85 പേര്‍ക്ക് കൂടി...

85 പേര്‍ക്ക് കൂടി കോവിഡ്; 46 പേര്‍ക്ക്​ രോഗമുക്തി

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം- 15, കണ്ണൂര്‍ -14, കോഴിക്കോട് -12, ആലപ്പുഴ, കാസര്‍കോട് - 9 വീതം, പാലക്കാട് - 8, എറണാകുളം - 7, ഇടുക്കി, തൃശൂര്‍ -4 വീതം, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതില്‍ 53 പേര്‍ വിദേശരാജ്യങ്ങളില്‍നിന്നും (കുവൈത്ത്- 21, യു.എ.ഇ- 16, സൗദി- 7, ഒമാന്‍- 4, നൈജീരിയ- 3, റഷ്യ- 2) 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും (മഹാരാഷ്ട്ര- 6, തമിഴ്‌നാട്- 5, ഡല്‍ഹി- 4, രാജസ്ഥാന്‍- 1, പശ്ചിമ ബംഗാള്‍- 1, ഉത്തര്‍ പ്രദേശ്- 1) എത്തിയവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലെ നാല് പേര്‍ക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് ഒന്നും മലപ്പുറത്ത് മൂന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനഫലം നെഗറ്റിവായി. കണ്ണൂരിൽ നിന്നുള്ള 10 പേരുടെയും പാലക്കാട് - 9 ഉം മലപ്പുറം- 7, കാസര്‍കോട് - 6, തിരുവനന്തപുരം - 4, തൃശൂര്‍ - 3, കോട്ടയം, കോഴിക്കോട് - 2 വീതം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാളുടെ വീതവും ഫലമാണ് നെഗറ്റിവായത്. ഇതോടെ 1342 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 2,35,418 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,33,429 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലും 1989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 223 പേരെയാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതുതായി രണ്ട് ഹോട്സ്പോട്ടുകൾ കൂടി നിലവിൽ വന്നു. കണ്ണൂരിലെ നടുവിലും പാപ്പിനിശ്ശേരിയും. 13 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍നിന്ന് ഒഴിവാക്കി. പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റി, മലമ്പുഴ, മറുതറോഡ്, നാഗലശ്ശേരി, പൊല്‍പ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി, കണ്ണൂര്‍ ജില്ലയിലെ മാലൂര്‍, പെരളശ്ശേരി, പിണറായി, ശ്രീകണ്ഠാപുരം, തലശ്ശേരി മുനിസിപ്പാലിറ്റി, കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി എന്നിവയെയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ 117 ഹോട്സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story