Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്മാർട്ട് ഫോൺ നൽകി

സ്മാർട്ട് ഫോൺ നൽകി

text_fields
bookmark_border
മണ്ണാർക്കാട്: മണ്ണാർക്കാട് ജി.എം.യു.പി സ്കൂളിൽ ഏഴാംക്ലാസിൽ പഠിക്കുന്ന അനീനക്ക് ഓൺലൈൻ പഠനത്തിനായി . പഠനസൗകര്യം ഇല്ലാത്ത കുട്ടികളുടെ സർവേ വിദ്യാലയ അധികൃതർ പൂർത്തിയാക്കിയപ്പോൾ 17 കുട്ടികളാണ് പട്ടികയിലുള്ളത്. അതോടൊപ്പം സന്നദ്ധ സംഘടനകളുടെ സഹായം അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇേതതുടർന്നാണ് എം.എസ്.എഫ് ജില്ല ട്രഷറർ ബിലാൽ യത്. മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് റഫീഖ് കുന്തിപ്പുഴ, നിസാം കളത്തിൽ, ഇംതിയാസ്, എം.എൻ. കൃഷ്ണകുമാർ, സക്കീർ ഹുസൈൻ, യു.കെ. ബഷീർ, സൈമൺ ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ ഫോൺ കൈമാറി. റോഡ് ഉദ്ഘാടനം ചെയ്തു മണ്ണാർക്കാട്: എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ച ആര്യമ്പാവ്-ഉണ്ണിക്കുളം റോഡിൻെറ ഉദ്ഘാടനം അഡ്വ. എൻ. ഷംസുദ്ധീൻ എം.എൽ.എ നിർവഹിച്ചു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കല്ലടി അബൂബക്കർ, എം. കുഞ്ഞറമ്മുഹാജി, റഷീദ് മുത്തനിൽ, ടി.പി. ഉമ്മർ മാസ്റ്റർ എന്നിവർ പങ്കെടുത്തു. ----------------- must ദേവാലയങ്ങൾ തുറക്കില്ല മണ്ണാർക്കാട്: കോവിഡ് 19ൻെറ ജാഗ്രത കൂടുതല്‍ ശക്തിപ്പെടുത്തേണ്ട സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് സൻെറ് ജയിംസ് ഫെറോണ പള്ളിയും അതിന് കീഴിലുള്ള സബ് സ്റ്റേഷന്‍ പള്ളികളായ തെങ്കര സൻെറ് ജോസഫ് ദേവാലയം, ഇരുമ്പകച്ചോല മൗണ്ട് കാര്‍മ്മല്‍, മണ്ണമ്പ്രറ്റ അമലാംഭിക എന്നീ മൂന്ന് ദേവാലയങ്ങളും ഇനി ഒരു അറിയിപ്പുണ്ടാകുംവരെ തുറക്കില്ലെന്ന് പള്ളി വികാരി ജോര്‍ജ് കടപ്പുറത്ത് തയ്യില്‍ അറിയിച്ചു. ----------- റോഡ് നന്നാക്കാൻ വിദ്യാർഥികൾ മുഖ്യമന്ത്രിക്ക് പരാതി അയച്ചു ആലത്തൂർ: എരിമയൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ അയ്യപ്പൻകാട് - വയ്യാംകുന്ന് റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ വിദ്യാർഥികൾ മുഖ്യമന്ത്രിക്ക് നിവേദനമയച്ചു. മണ്ണ് റോഡായിരുന്നത് ഒമ്പത് വർഷം മുമ്പ് മെറ്റൽ വിരിച്ചതാണ്. കാലപ്പഴക്കത്തെ തുടർന്ന് നടന്നുപോകാൻ പോലും പറ്റാത്തവിധം ദുർഘടമാണ് പാതയുടെ ഇപ്പോഴത്തെ അവസ്ഥ. വാഹനങ്ങൾ പോകുമ്പോൾ റോഡിലെ ഇളകിയ കല്ലുകൾ സമീപ വീടുകളിലേക്ക് തെറിക്കുന്നതായും കുട്ടികളയച്ച നിവേദനത്തിൽ പറയുന്നു. റോഡിൻെറ ശോച്യാവസ്ഥയിൽ ഓട്ടോറിക്ഷകൾ പോലുള്ള വാഹനങ്ങൾ പോലും പോകാൻ മടിക്കുന്നതായും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഫാത്തിമ ഫിദ എന്ന ഏഴാം ക്ലാസുകാരിയുടെ നേതൃത്വത്തിൽ 38 കുട്ടികളാണ് നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്. നിവേദനത്തിൻെറ കോപ്പി എരിമയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും അയച്ചിട്ടുണ്ട്. pew road2 വിദ്യാർഥികൾ നിവേദനം നൽകിയ എരിമയൂർ പഞ്ചായത്തിലെ ഗതാഗത യോഗ്യമല്ലാത്ത അയ്യപ്പൻകാട് - വയ്യാംകുന്ന് റോഡ് ------------ ധർണ നടത്തി വടക്കഞ്ചേരി: കൃഷി ഓഫിസിലെ ജീവനക്കാരുടെ അഭാവംമൂലം കിസാൻ നിധി ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും ഉടൻ നിയമനം നടത്തി കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി വണ്ടാഴി, മുടപ്പല്ലൂർ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വണ്ടാഴി കൃഷി ഭവനുമുമ്പിൽ ധർണ നടത്തി. കെ. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story