Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമണ്ണൂർ ചേറുംബാലയിൽ...

മണ്ണൂർ ചേറുംബാലയിൽ വീടുകയറി ആക്രമണം: എട്ടുപേർ റിമാൻഡിൽ

text_fields
bookmark_border
മണ്ണൂർ ചേറുംബാലയിൽ വീടുകയറി ആക്രമണം: എട്ടുപേർ റിമാൻഡിൽ കൂട്ടുപ്രതികൾക്കായി തിരച്ചിൽ ഊർജിതം മണ്ണൂർ: മണ്ണൂർ ചേറുംബാലയിൽ വീടുകയറി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ എട്ടുപേർ റിമാൻഡിൽ. പ്രതികളെ പാലക്കാട് മജിസ്ട്രേറ്റ് കോടതി (രണ്ട്) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കാറിൽനിന്ന് രക്ഷപ്പെട്ട ആക്രമികളായ സന്തോഷ്, വിജീഷ് എന്നിവരെ പിടികൂടാൻ സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ 50 പേർക്കെതിരെയാണ് കേസ്. ഇനി 42 പേരെ പിടികൂടാനുണ്ട്. പ്രധാന പ്രതികളെല്ലാംതന്നെ വലയിലായിക്കഴിഞ്ഞു. ആക്രമികൾ എത്തിയ കാറും പൊലീസ് പിടികൂടിയിട്ടുണ്ട്. കാറിൽനിന്ന് വടിവാളുകളും മദ്യവും പൊലീസ് പിടികൂടിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story