Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറുപേര്‍ക്ക്...

ആറുപേര്‍ക്ക് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ബുധനാഴ്ച . നാലുപേര്‍ പുറത്തുനിന്ന് വന്നവരാണ്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച നഴ്‌സിൻെറ പിതാവ്, ഭര്‍ത്താവ് എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മൂന്നാമൂട് സ്വദേശിയായ വയോധികൻ (77), കൊടുങ്ങാനൂര്‍ സ്വദേശി (68) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. മുംബൈയില്‍ നിന്നുവന്ന പാറശ്ശാല സ്വദേശി (25), മുംബൈയില്‍നിന്ന് വന്ന അമരവിള സ്വദേശി (51), ദുൈബയില്‍ നിന്നുവന്ന കുരിത്തംകോട് സ്വദേശി (31), ചെന്നൈയില്‍ നിന്നുവന്ന ബാലരാമപുരം സ്വദേശിനി (23) തുടങ്ങിയവരാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവർ. ഇന്നലെ ജില്ലയിൽ പുതുതായി 1023 പേർ രോഗനിരീക്ഷണത്തിലായി. 526 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 12790 പേർ വീടുകളിലും 1708 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 36 പേരെ പ്രവേശിപ്പിച്ചു. 30 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 214 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 348 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. ഇന്നലെ 406 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 52 സ്ഥാപനങ്ങളിലായി 1708 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. BOX ആകെ നിരീക്ഷണത്തിലുള്ളവർ -14712 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -12790 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -214 കോവിഡ് കെയർ സൻെററുകളിലുള്ളവർ -1708 പുതുതായി നിരീക്ഷണത്തിലായവർ -1023
Show Full Article
TAGS:LOCAL NEWS 
Next Story