Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരണ്ട്​...

രണ്ട്​ മന്ത്രിമാരുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പിന്​ നാഥനില്ല -മുല്ലപ്പള്ളി

text_fields
bookmark_border
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി രണ്ട് മന്ത്രിമാരുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഴുവൻ വിദ്യാർഥികൾക്കും ഒാൺലൈൻ വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ഭരണത്തില്‍ വിദ്യാഭ്യാസ രംഗത്ത് അരാജകത്വം കൊടികുത്തി വാഴുകയാണ്. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ല. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കി അധ്യാപകരെ രണ്ടുതട്ടിലാക്കി. സര്‍വകലാശാല വിദ്യാഭ്യാസം കുത്തഴിഞ്ഞു. പി.എസ്.സി പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിശ്വാസ്യത തകര്‍ന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. വിദ്യാഭ്യാസം അവകാശമാക്കിയ നമ്മുടെ രാജ്യത്ത് ഓണ്‍ലൈന്‍ പാഠ്യപദ്ധതിയിലൂടെ സര്‍ക്കാര്‍ വിവേചനം സൃഷ്ടിച്ചു. വിവേചനത്തിൻെറയും പിടിപ്പുകേടിൻെറയും ഇരയാണ് ദേവികയെന്ന പെണ്‍കുട്ടിയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. കെ.പി.സി.സി വൈസ് പ്രസിഡൻറ് ശരത്ചന്ദ്ര പ്രസാദ്, കെ.പി.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍, വൈസ് പ്രസിഡൻറുമാരായ ജെ. മുഹമ്മദ് റാഫി, അനില്‍ വട്ടപ്പാറ, നിസാം ചിതറ, നെയ്യാറ്റിന്‍കര പ്രിന്‍സ്, അനില്‍ വെഞ്ഞാറമൂട്, ഷമീല്‍ കിളിമാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story