Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോട്ടയം ജില്ല...

കോട്ടയം ജില്ല പഞ്ചായത്ത്​: തർക്കം പരിഹരിക്കാൻ തിരക്കിട്ട ശ്രമം

text_fields
bookmark_border
തിരുവനന്തപുരം: കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം സംബന്ധിച്ച് കേരള കോൺഗ്രസ് ജോസ് കെ. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾക്കിടയിലെ തർക്കം പരിഹരിക്കാൻ യു.ഡി.എഫിൽ തിരക്കിട്ട ശ്രമം. പ്രതിപക്ഷനേതാവിൻെറ ഒൗദ്യോഗിക വസതിയായ കേൻറാൺമൻെറ് ഹൗസിൽ ചൊവ്വാഴ്ച വൈകീട്ട് തുടങ്ങിയ ചർച്ച രാത്രി വൈകിയും തുടർന്നു. ആദ്യം ജോസ് വിഭാഗവുമായും തുടർന്ന് ജോസഫ് പക്ഷവുമായും യു.ഡി.എഫ് നേതാക്കൾ ചർച്ച നടത്തി. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, ബെന്നി ബഹനാൻ എന്നിവർ ചർച്ചയിലുണ്ടായിരുന്നു. കോട്ടയം ജില്ല പഞ്ചായത്ത് അധ്യക്ഷസ്ഥാനം മുൻധാരണ പ്രകാരം ജോസഫ് പക്ഷത്തിന് വിട്ടുനൽകണമെന്ന് ജോസ് വിഭാഗത്തോട് മുന്നണി നേതൃത്വം ആവശ്യപ്പെെട്ടങ്കിലും വഴങ്ങാൻ തയാറായില്ല. ജോസഫ് വിഭാഗം കടുത്ത നിലപാടിലാണെന്നും രണ്ടുമാസം മാത്രം ശേഷിക്കുന്ന പ്രസിഡൻറ് സ്ഥാനം അവർക്ക് നൽകണമെന്നും പ്രതിപക്ഷനേതാവ് നിർദേശിച്ചു. എന്നാൽ, അത്തരത്തിൽ യാെതാരു കരാറും ഇല്ലെന്നാണ് ജോസ് പക്ഷത്തിൻെറ നിലപാട്. കെ.എം. മാണിയുടെ കാലത്ത് കോൺഗ്രസുമായി ഉണ്ടാക്കിയ കരാർപ്രകാരം ഇപ്പോൾ തങ്ങൾക്കൊപ്പമുള്ള പഴയ ജോസഫ് പക്ഷക്കാരനായ സെബാസ്റ്റ്യൻ കുളത്തുങ്കലിനാണ് അവസാന ഒരുവർഷം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനമെന്ന് അവർ വാദിക്കുന്നു. പദവി വിട്ടുനൽകുന്നത് രാഷ്ട്രീയ കീഴടങ്ങലാകുമെന്നും അവർ മുന്നണി നേതൃത്വത്തെ അറിയിച്ചു. ചർച്ച കഴിഞ്ഞ് ജോസ് വിഭാഗം മടങ്ങിയതിന് പിന്നാലെയാണ് ജോസഫ് വിഭാഗവുമായി ചർച്ച തുടങ്ങിയത്. ഇപ്പോൾ തങ്ങൾക്കൊപ്പമുള്ള പഴയ മാണി വിഭാഗക്കാരൻ അജിത് മുതിരമലയെ പ്രസിഡൻറാക്കാനാണ് ജോസഫ് ശ്രമിക്കുന്നത്. മാണിയുടെ മരണശേഷം ജോസിനെ ഒഴിവാക്കി ജോസഫിനൊപ്പം നിൽക്കുന്ന അജിത്തിനെ ജില്ല പഞ്ചായത്ത് പ്രസിഡൻറാക്കാൻ പറ്റില്ലെന്ന കടുത്ത നിലപാടിലാണ് ജോസ് പക്ഷം. അതേസമയം, തങ്ങൾക്ക് കോൺഗ്രസ് സംസ്ഥാന നേതൃത്വം നൽകിയ ഉറപ്പ് പാലിക്കുന്നില്ലെങ്കിൽ മുന്നണി ബന്ധം ഉൾപ്പെടെ പുനഃപരിശോധിക്കാനാണ് ജോസഫിൻെറ നീക്കം. ജോസിന് പുറമെ സ്റ്റീഫൻ ജോർജ്, റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവരും പി.െജ. ജോസഫ്, മോൻസ് ജോസഫ്, ടി.യു. കുരുവിള എന്നിവരും ചർച്ചകളിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story