Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസര്‍ക്കാര്‍ ധനസഹായം...

സര്‍ക്കാര്‍ ധനസഹായം സി.പി.എം നേതാവി​െൻറ വീട്ടില്‍ ​െവച്ച് നല്‍കിയെന്ന് ആക്ഷേപം

text_fields
bookmark_border
സര്‍ക്കാര്‍ ധനസഹായം സി.പി.എം നേതാവിൻെറ വീട്ടില്‍ െവച്ച് നല്‍കിയെന്ന് ആക്ഷേപം വള്ളക്കടവ്: ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം സി.പി.എം നേതാവിൻെറ വീട്ടില്‍ െവച്ച് നല്‍കിയെന്ന് ആക്ഷേപം. ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി 1000 രൂപ നല്‍കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മുട്ടത്തറ സഹകരണ ബാങ്ക് വഴി നല്‍കുന്നതിന് പകരം പ്രദേശത്തെ സി.പി.എം നേതാവിൻെറ വീട്ടില്‍ െവച്ച് നല്‍കിയെന്നാണ് ആക്ഷേപം. ബി.പി.എല്‍ കാര്‍ഡ് വഴി ഒരു സഹായവും ലഭിക്കാത്തവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ 1000 രൂപ സഹകരണ ബാങ്കുകള്‍ വഴി അര്‍ഹരെ കെണ്ടത്തി നല്‍കാന്‍ നിര്‍ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് അര്‍ഹരായ വള്ളക്കടവ് സ്വദേശികളായ ചിലര്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ പ്രദേശിക സി.പി.എം നേതാവിൻെറ വീട്ടില്‍ എത്തി തുക വാങ്ങണമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞതായി ആരോപിക്കുന്നു. ബാങ്കില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ചിലര്‍ നേതാവിൻെറ വീട്ടില്‍ തുക വാങ്ങാനെത്തിയതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് യു.ഡി.എഫ്, എസ്.ഡി.പി.ഐ കക്ഷികൾ പ്രതിഷേധവുമായി രംഗെത്തത്തിയതോടെ സംഭവം വിവാദമായി. ഇതോടെ നേതാവിൻെറ വീട്ടില്‍ െവച്ച് തുക നല്‍കുന്നിെല്ലന്നും സമീപത്തെ പൊതുസ്ഥലത്ത് െവച്ചാണ് തുക വിതരണം ചെയ്യുന്നതെന്നും ബാങ്കിൻെറ വിശദീകരണം വന്നു. തുടര്‍ന്ന് അര്‍ഹരായവര്‍ക്ക് പൊതുസ്ഥലത്ത് െവച്ച് തുക നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രദേശിക നേതാക്കള്‍ ജില്ല ഭരണകൂടത്തിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മുട്ടത്തറ സഹകരണ ബാങ്കിലെ ജീവക്കാര്‍ സഹായം അര്‍ഹരെ കണ്ടുപിടിച്ചാണ് നല്‍കിയെന്ന് ബാങ്ക് പ്രസിഡൻറ് എസ്. സലീം പറഞ്ഞു. അര്‍ഹരായവരുടെ വീടുകള്‍ കണ്ടെത്തി തുക നല്‍കുകയാണ് ചെയ്തതെന്നും കെണ്ടത്താന്‍ കഴിയാത്തവരെ സമീപത്തെ വീടുകളിലിരുന്ന് ഇവിടേക്ക് വരാന്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നും ബാങ്ക് അധികൃതരും വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story