Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശിവഗിരി ടൂറിസം...

ശിവഗിരി ടൂറിസം സർക്യൂട്ട്

text_fields
bookmark_border
ജോയി എം.എൽ.എയുടെ സത്യഗ്രഹം ഇന്ന് വർക്കല: റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും വി. ജോയി എം.എൽ.എ ചൊവ്വാഴ്ച സത്യഗ്രഹ സമരം നടത്തും. രാവിലെ 10ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ മുനിസിപ്പൽ പാർക്കിൽ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സമാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസഫ്, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷാജഹാൻ എന്നിവരും സത്യഗ്രഹ സമരത്തിൽ പങ്കെടുക്കും. സർക്കാർ നുണപ്രചാരണം നടത്തുന്നു വർക്കല: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മലയാളികളെ കൊണ്ടുവരുന്നതിലും പരാജയപ്പെട്ട സർക്കാർ ജനശ്രദ്ധ തിരിച്ചുവിടാൻ വിവാദമാക്കി നുണപ്രചാരണവും നടത്തുന്നെന്ന് ബി.ജി.പി ആരോപിച്ചു. നുണ പ്രചാരണത്തിന് മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും നേരിട്ട് നേതൃത്വം നൽകുന്നത് തരംതാണ രാഷ്ട്രീയമാണെന്നും വർക്കല എം.എൽ.എയുടെ നിരാഹാര സമരം ജനങ്ങളെ പറ്റിക്കാനുള്ള കപടനാടകമാണെന്നും ബി.ജെ.പി സംസ്ഥാന സമിതിയംഗം ആലംകോട് ദാനശീലൻ പത്രക്കുറിപ്പിൽ ആരോപിച്ചു. സർക്കാറും സി.പി.എമ്മും നടത്തുന്ന നുണപ്രചാരണങ്ങൾക്കെതിരെ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ പുത്തൻചന്തയിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹസമരം നടത്തുമെന്നും ആലംകോട് ദാനശീലൻ അറിയിച്ചു. ധർണ നടത്തി വർക്കല: കേന്ദ്ര സർക്കാർ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ശ്രീനാരായണ പ്രാർഥന സമിതിയുടെ ആഭിമുഖ്യത്തിൽ വർക്കല റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ സംഘടിപ്പിച്ചു. സംസ്ഥാന ഓർഗനൈസർ ഡി.എസ്. ദത്തൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഡോ. അശോക് കുമാർ അധ്യക്ഷത വഹിച്ചു. File name 1 VKL 1 sivagiri circute:rly.stn dharnna@varkala. ഫോട്ടോ പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വർക്കല റെയിൽവേ സ്റ്റേഷനു മുന്നിൽ ശ്രീനാരായണ പ്രാർഥന സമിതി സംഘടിപ്പിച്ച ധർണ
Show Full Article
TAGS:LOCAL NEWS 
Next Story