Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിക്​ടേഴ്​സ്​: ഉമ്മൻ...

വിക്​ടേഴ്​സ്​: ഉമ്മൻ ചാണ്ടിയുടെ പ്രസ്​താവന​ തരംതാണത്​ -വി.എസ്​

text_fields
bookmark_border
തിരുവനന്തപുരം: വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുറപ്പെടുവിച്ച പ്രസ്താവന തരംതാണതാെണന്ന് വി.എസ്. അച്യുതാനന്ദൻ. ഐ.ടി അറ്റ് സ്കൂള്‍ എന്ന ആശയം രൂപപ്പെടുത്തിയ പ്രഫ. യു.ആര്‍. റാവു സമിതിയെ നിയോഗിച്ചത് ഇ.കെ. നായനാര്‍ സര്‍ക്കാറി‍ൻെറ കാലത്താണ്. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതും വിദ്യാഭ്യാസത്തില്‍ ഐ.ടിയുടെ സാന്നിധ്യം ഉറപ്പാക്കിയതും നായനാര്‍ സര്‍ക്കാറാണ്. വിക്ടേഴ്സ് ചാനലിനെ ഇടതുപക്ഷം എതിര്‍ത്തിട്ടില്ല. കേരളത്തിലെ വിദ്യാഭ്യാസമേഖലയിലേക്ക് വിവരസാങ്കേതിക വിദ്യയുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. 2006 ആഗസ്റ്റില്‍ വിക്ടേഴ്സ് ചാനൽ ഉദ്ഘാടനം ചെയ്തത് താനാണ്. ആ ശിലാഫലകം യു.ഡി.എഫ് സര്‍ക്കാറി‍ൻെറ കാലത്ത് നശിപ്പിക്കപ്പെട്ടില്ലെങ്കില്‍ അവിടെ ഇന്നും കാണും. എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ, അതി‍ൻെറ ആള് താനാണെന്ന് വിളിച്ചുപറയുന്നതാവരുത് വിദ്യാഭ്യാസത്തെക്കുറിച്ച കാഴ്ച്ചപ്പാട്. കോവിഡ് വ്യാപനകാലത്ത് എൽ.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികൾക്ക് കിട്ടുന്ന പൊതുജന അംഗീകാരം ഉമ്മൻ ചാണ്ടിയെ അസ്വസ്ഥനാക്കുന്നുണ്ടാവാം. അസ്വസ്ഥത മാറ്റാന്‍ വേണ്ടത് ക്രിയാത്മക സഹകരണമാണ്. അല്ലാതെ, അപ്രസക്തവും അസത്യവുമായ കാര്യങ്ങള്‍ വിളിച്ചുപറയലല്ലെന്നും വി.എസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story