Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറാങ്ക് ലിസ്​റ്റുകളുടെ...

റാങ്ക് ലിസ്​റ്റുകളുടെ കാലാവധി നീട്ടണം: ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻെറയും ലോക്ഡൗണിൻെറയും പശ്ചാത്തലത്തില്‍ പി.എസ്.എസി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ജൂണ്‍ 19 വരെ കാലാവധി നീട്ടിയിരുന്നെങ്കിലും ലോക്ഡൗണ്‍ മൂലം നിയമനങ്ങൾ നടന്നില്ല. എന്നിട്ടും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സാധ്യമെല്ലന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ആയിരക്കണക്കിന് ജീവനക്കാര്‍ ഈ വര്‍ഷം വിരമിക്കുന്നുണ്ട്. എന്നാൽ, ലോക്ഡൗണ്‍ കാരണം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യമാണ്. രണ്ടാം മോദി സര്‍ക്കാറിൻെറ ആദ്യവര്‍ഷം രാജ്യത്തെ പിന്നോട്ടടിച്ചു. സാമ്പത്തിക ഭദ്രത തകരുകയും രാജ്യം മാന്ദ്യത്തിലാവുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമം പോലുള്ളവ രാജ്യത്തിൻെറ മതേതര അടിത്തറയെ പിടിച്ചുലച്ചു. കോവിഡ് സാമ്പത്തിക പാക്കേജിൻെറ മറവില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ അന്ത്യം കുറിക്കാനാണ് സര്‍ക്കാര്‍ ഉത്സാഹം കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story