Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൈലച്ചല്‍, ചെമ്പൂര്...

മൈലച്ചല്‍, ചെമ്പൂര് സ്‌കൂളുകളില്‍ പരീക്ഷ നടത്തിപ്പിന് സഹായവുമായി കുട്ടിപ്പൊലീസ്​

text_fields
bookmark_border
വെള്ളറട: മൈലച്ചല്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂൾ, ചെമ്പൂര് എല്‍.എം.എസ് ഹയര്‍ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ നടത്തിപ്പിന് സഹായം നൽകിയത് മൈലച്ചല്‍ സ്‌കൂളിലെ സീനിയര്‍ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകള്‍. പരീക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങള്‍ വിദ്യാർഥികള്‍ക്ക് നല്‍കിയും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തിയും മുഴുവന്‍ കുട്ടികള്‍ക്ക് മാസ്‌ക്കുകള്‍ വിതരണംചെയ്തും സാമൂഹിക അകലം പാലിച്ച് വിദ്യാർഥികളെ പരീക്ഷ ഹാളുകളില്‍ എത്തിച്ചും സാനിറ്റൈസര്‍ നല്‍കിയും കോവിഡ് ബോധവത്കരണ ലഘുലേഖകള്‍ വിതരണം ചെയ്തും പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പം കൂട്ടിപ്പൊലീസും പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ആര്യന്‍കോട് ജനമൈത്രി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപ്, ബിജുകുമാര്‍, മഞ്ജു, സുനീഷ് കുമാര്‍, എസ്.പി.സി കമ്യൂണിറ്റി പൊലീസ് ഓഫിസര്‍മാരായ സന്തോഷ്കുമാര്‍, മോളി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story