Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുശോചന യോഗം

അനുശോചന യോഗം

text_fields
bookmark_border
ആറ്റിങ്ങല്‍: സോഷ്യലിസ്റ്റ് നേതാവും രാജ്യസഭ എം.പി യുമായ എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തില്‍ ജനതാദൾ -എസ് ചിറയിൻകീഴ് നിയോജകമണ്ഡലം സമിതിയുടെ ആഭിമുഖ്യത്തിൽ അനുശോചനയോഗം നടന്നു. പ്രസിഡൻറ് സി.പി. ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രദീപ് ദിവാകരന്‍, മുന്‍ ജില്ല പ്രസിഡൻറും മംഗലപുരം പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ മംഗലപുരം ഷാഫി, പഞ്ചായത്ത് അംഗം സിന്ധു സി.പി, ചിറയിന്‍കീഴ് സുമേഷ്, ജിറോഷ് മുഹമ്മദ്, ഷഫീക്, അസീം മംഗലപുരം, ആലപ്പുഴ ഷിബു എന്നിവര്‍ അനുശോചിച്ചു. 'ആരോഗ്യസുരക്ഷ മാലിന്യമുക്തപരിസരം' പദ്ധതി തുടങ്ങി ആറ്റിങ്ങല്‍: ആരോഗ്യസുരക്ഷ മാലിന്യമുക്ത പരിസരം എന്ന പദ്ധതിക്ക് ആറ്റിങ്ങലില്‍ തുടക്കമായി. പട്ടണത്തിലെ പൊതു ഇടങ്ങളുടെ ശുചീകരണം ആരംഭിച്ചു. നഗരസഭതല ഉദ്ഘാടനം ചെയര്‍മാന്‍ എം. പ്രദീപ് ഗവ. കോളജും പരിസരവും ശുചീകരിച്ച് നിർവഹിച്ചു. നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ്മയാണ് പ്രവർത്തനങ്ങൾ നടത്തുക. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. മനോജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സിദ്ദീഖ്, മഞ്ജു, ഷെന്‍സി, അഭിനന്ദ്, ഹാസ്മി എന്നിവരടങ്ങുന്ന സംഘമാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story